Uday Ramachandran
Singers
|
Year of First Song | 2008 |
Year of Last Song | 2023 |
Number of Songs | 27 |
Movies Sung in | 20 |
Favorite Musician | Gopi Sundar |
Favorite Lyricist | BK Harinarayanan |
Popular Raga | |
Favorite Director Sung For | Thomas Sebastian |
Number of Years in the Field | 16 |
ശ്രീ ഉദയ് രാമചന്ദ്രന് കോട്ടയം ജില്ലയിലുള്ള വൈക്കം സ്വദേശിയാണ്. തൃപ്പൂണിത്തുറ ആര് എല്‍ വി കോളേജില്‍ നിന്നും ഗാനഭൂഷണം പാസ്സായി. മലയാളത്തില്‍ ബിരുദം നേടിയിട്ടുണ്ട്. ആകാശവാണിയില്‍ ബി ഗ്രേഡ് ആര്‍ടിസ്റ്റ് ആണ്. കേരളത്തിലെ പ്രശസ്തരായ സംഗീത സംവിധായകരുടെ പല പാട്ടുകള്‍ക്കും ട്രാക്ക് പാടിയിട്ടുണ്ട്. പല സ്വകാര്യ കമ്പനികളും ഇറക്കിയ കാസറ്റുകളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. നിരവധി സ്റ്റേജുകളില്‍ ശാസ്ത്രീയ, ലളിത ഗാന പരിപാടികള്‍ അവതരിപ്പിക്കുന്നു. കൂടാതെ ഏഷ്യാനെറ്റ്, സൂര്യ, കൈരളി, ജയ്ഹിന്ദ്, ജീവന്, ഇന്ത്യ വിഷന്‍ തുടങ്ങിയ ടി വി ചാനലുകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ടെലി സീരിയലുകളായ സ്വരരാഗം (ഏഷ്യാനെറ്റ്), എന്നുണ്ണിക്കണ്ണനുറങ്ങാന്‍ (ഡി ഡി മലയാളം) എന്നിവയുടെ സംഗീത സംവിധാനവും ഉദയ് രാമചന്ദ്രന് നിര്‍വ്വഹിച്ചിട്ടുണ്ട്. മഹാത്മാ ഗാന്ധി യൂനിവേഴ്സിറ്റിയുടെ യൂത്ത് ഫെസ്റ്റിവലില്‍ 1997, 1998 വര്‍ഷങ്ങളില്‍ ലളിതസംഗീതത്തിനു എ ഗ്രേഡോട് കൂടി ഒന്നാം സമ്മാനം നേടി. 1997 ല്‍ കോട്ടയത്തും 1998 -ല്‍ ഹൈദ്രാബാദിലും വച്ച് നടത്തിയ സൗത്ത് സോണ്‍ യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവലില്‍ ലളിതസംഗീതത്തില്‍ എ ഗ്രേഡോഡു കൂടി രണ്ടാം സമ്മാനം നേടി. പഞ്ചാബിലെ ചണ്ഡിഗഢ് -ല്‍ 1998 -ലെ അന്തര്‍ സര്‍വ്വകലാശാല യുവജനോത്സവത്തില്‍ ലളിതസംഗീതത്തിനു രണ്ടാം സമ്മാനം ലഭിച്ചു. 1999 ല്‍ കോഴിക്കോടു വച്ച് നടത്തിയ അന്തര്‍ സര്‍വ്വകലാശാല കലോത്സവത്തില്‍ മൂന്നാം സമ്മാനം ലഭിച്ചു. മഹാത്മാ ഗാന്ധി സര്‍വ്വകലാശാല യൂത്ത് ഫെസ്റ്റിവലില്‍ 1997, 1998, 1999, 2000 വര്‍ഷങ്ങളില്‍ ശാസ്ത്രീയ സംഗീതം (വായ്പ്പാട്ട്) , 1999 & 2000 വര്‍ഷങ്ങളില്‍ ലളിത സംഗീതം, 1997 -ല്‍ പദ്യ പാരായണം എന്നിവയ്ക്ക് രണ്ടാം സമ്മാനം നേടിയിട്ടുണ്ട്.
രാജമുദ്ര എന്ന ചിത്രത്തില്‍ മിന്മിനിയുമായി ചേര്‍ന്ന് 'ഹരി ഓം' എന്ന ഗാനവും ജ്യോതിയുമായി ചേര്‍ന്ന് 'രാഗം തേടും പാട്ടിന് പല്ലവി' എന്ന ഗാനവും മാത്രമല്ല, ഓപ്പറേഷന് ദുര്യോധന എന്ന ചിത്രത്തില്‍ ജ്യോത്സ്നയുമായി ചേര്‍ന്ന് 'ഏക് ബാര്‍ ദേഖോ' എന്ന ഗാനവും പാടിയിട്ടുണ്ട്.
യേശുദാസ്, ജയചന്ദ്രന്, മുഹമ്മദ് റാഫി ഇവരുടെ കടുത്ത ആരാധകനാണ് ഉദയ് രാമചന്ദ്രന്. ആഡംബര പ്രിയനല്ലാത്ത ഈ വൈക്കംകാരന്‍ സംഗീതത്തെ അളവറ്റു സ്നേഹിക്കുന്നു.
തയ്യാറാക്കിയത്:
സൂസി
Tables: Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
Gopi Sundar | 7 |
Shaan Rahman | 5 |
Bijibal | 3 |
SA Rajkumar | 2 |
Midhun Iswor | 2 |
Vinod Ram, Jithesh Vijayan | 1 |
Santhosh Varma | 1 |
MM Sreelekha | 1 |
Neeraj Gopal | 1 |
Rijosh Aluva | 1 |
|
Lyricist | Songs |
BK Harinarayanan | 5 |
Manu Manjith | 4 |
Mankombu Gopalakrishnan | 3 |
Rafeeq Ahamed | 2 |
Ajith Irapuram | 2 |
Vinayak Sasikumar | 2 |
Ramesh Kavil | 1 |
George Thomas | 1 |
Santhosh Varma | 1 |
Venu V Desam | 1 |
|
|
Year | Songs |
2017 | 8 |
2018 | 6 |
2019 | 3 |
2008 | 2 |
2015 | 2 |
2023 | 1 |
2020 | 1 |
2016 | 1 |
2009 | 1 |
2012 | 1 |
|
Tables: Non Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
TS Radhakrishnan | 6 |
Ranjith Gandharva | 4 |
Manu Ramesan | 1 |
R Somasekharan | 1 |
Uday Ramachandran | 1 |
Vidyadharan | 1 |
|
Lyricist | Songs |
S Ramesan Nair | 6 |
PR Prasad | 2 |
KK Vishwanadhan | 2 |
PC Aravindan | 1 |
Anil Raveendran | 1 |
Traditional (Jayadevar) | 1 |
Suma Sivan | 1 |
|
Raga | Songs |
Hanumanthodi | 1 |
Shyama | 1 |
Yaagini | 1 |
Kharaharapriya | 1 |
Gowri Manohari | 1 |
Sudha Saveri | 1 |
Amrithavarshini | 1 |
|
Year | Songs |
2015 | 6 |
Uncategorized | 4 |
2021 | 1 |
2020 | 1 |
2001 | 1 |
2008 | 1 |
|