TR Gajalakshmi
Singers
|
Year of First Song | 1954 |
Year of Last Song | 1954 |
Number of Songs | 6 |
Movies Sung in | 1 |
Favorite Musician | SGK Pillai |
Favorite Lyricist | Abhayadev |
Popular Raga | |
Favorite Director Sung For | G Viswanath |
Number of Years in the Field | 1 |
1934 ഓഗസ്റ്റ് 19 നു തമിഴ് നാട്ടിൽ മധുര യ്ക്കടുത്തുള്ള തിരുമണിയം പാളയത്ത് ജനനം . പിതാവ് രംഗ രാജു മെട്ടൂർ അണക്കെട്ടിലെ ഒരു ജീവനക്കാരൻ ആയിരുന്നു
സംഗീതത്തിലും അഭിനയത്തിലും അഭിരുചിയാർന്ന രംഗരാജു സംഗീത നാടകങ്ങളിൽ അഭിനയിച്ചിരുന്നു . താമസിയാതെ ജോലി ഉപേക്ഷിച്ചു പൂർണമായും കലാസേവനത്തിനു ഇറങ്ങിത്തിരിച്ചു . കുടുംബ സമേതം കോയമ്പത്തൂരിലേക്ക് താമസം മാറ്റി . ഗജലക്ഷ്മിയുടെ പിതൃ സഹോദരിയുടെ മകൾ ലീല ബാലനടിയായി നാടകങ്ങളിൽ അഭിനയിച്ചിരുന്നു . (പിൽകാലത്ത് ലീല സംഗീത സംവിധായകൻ കെ വി മഹാദേവന്റെ സഹധർമിണിയായി ). നാടകങ്ങളിൽ ഗജലക്ഷ്മിയും അഭിനയിച്ചു പാടി . 4 വയസ്സുള്ളപ്പോൾ ആദ്യത്തെ നാടകാഭിനയവും പാട്ടും. പിൽക്കാലത്ത് സിനിമയാക്കപ്പെട്ട "ആയിരം തലൈ വാങ്കി അപൂർവ ചിന്താമണി " യായിരുന്നു ആദ്യ നാടകാഭിനയവും പാട്ടും .
തമിഴ് സിനിമയിൽ സംഘ നൃത്തങ്ങൾ , കോലാട്ടം തുടങ്ങിയ നാടൻ നൃത്ത രൂപങ്ങൾ - ഇവയ്ക്കായി നർത്തകിമാരെ ഏർപ്പാടാക്കുന്ന തിലും വ്യാപ്രു തനായി രുന്നു രംഗരാജു .
മോഡേണ്‍ തിയെറ്റെഴ്സ് ഉടമ യും സംവിധായകനും ആയിരുന്ന റ്റി ആർ സുന്ദരവുമായി സൌഹൃദത്തിൽ ആയി രംഗ രാജു . ഒരിക്കൽ രംഗ രാജുവിന്റെ നാടകം കളിച്ചു കൊണ്ടിരുന്നപ്പോൾ നാടക കൊട്ടകയിലെ പണപ്പെട്ടി അപഹരിക്ക പ്പെടുകയും തുടർന്നുണ്ടായ കോലാഹലത്തിൽ അടിപിടിയും ബഹളവും ഉണ്ടാവുകയും ചെയ്തു. നാടകം കാണാൻ എത്തിയിരുന്ന സുന്ദരം ആയിരുന്നു തന്റെ കാറിൽ കേറ്റി ഗജലക്ഷ്മിയെയും പിതാവിനെയും ലീലയെയും രക്ഷപ്പെടുത്തിയത് . ആ നാളുകളിൽ പിതാവിന്റെ മേൽനോട്ടത്തിൽ സംഘ നൃത്തങ്ങളിൽ പങ്കെടുത്തിരുന്നു ഗജലക്ഷ്മി . മോഡേണ്‍ തിയെറ്റെഴ്സ് ന്റെ ചിത്രങ്ങൾ ചിലതിലും നൃത്തം ചെയ്തിരുന്നു ഗജലക്ഷ്മി. അങ്ങനെയാണ് 1950 ലെ "ദിഗംബര സാമിയാർ" എന്ന മോഡേണ്‍ തിയെറ്റെഴ്സ് ചിത്രത്തിൽ പാടാൻ സംഗീത സംവിധായകൻ ജി രാമനാഥ ൻ അവസരം നൽകിയത് . ആദ്യ തമിഴ് ചിത്രത്തിൽ ഗജലക്ഷ്മി പാടിയ ഗാനങ്ങൾ ഹിറ്റ് ആയെങ്കിലും ശോഭനമായ ഒരു ഭാവി സിനിമാ ലോകത്ത് തെളിഞ്ഞു വന്നില്ല ഗജലക്ഷ്മിക്ക് .
പിന്നണി ഗായികയായി പേരെടുക്കാൻ യോഗം ഇല്ലാത്ത ഗജലക്ഷ്മി പേരെടുത്തു - ഭക്തി ഗാനങ്ങൾ പാടുന്നതിൽ . തമിഴ് നാട്ടിലെ ക്ഷേത്രങ്ങളിൽ "അരുള്പാ " (19 നൂറ്റാണ്ടിൽ ജീവിച്ചിരുന്ന രാമലിംഗ സ്വാമികൾ - വള്ളലാർ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഭക്ത കവി യുടെ രചനകൾ ) പാടി പ്രസിദ്ധി നേടിയ ഗജലക്ഷ്മി "അരുള്പാ ശെൽവി " എന്ന് അറിയപ്പെട്ടു വന്നു. ദാമ്പത്യ ജീവിതവും ഗജലക്ഷ്മിക്ക് സുഖവും സമാധാനവും നല്‍കിയില്ല . ആസ്തമ രോഗവും അലട്ടിയിരുന്ന ഗജലക്ഷ്മി "അരുള്പാ ശെൽവി " യായി ജീവിതം തുടർന്നിരുന്നതായി അറിയാൻ കഴിഞ്ഞു
എഴുതിയത്: ബി വിജയകുമാർ
Tables: Movie Songs
Category Entries to Display :
10 |
20 | 100 |
500 | ...........
Musician | Songs |
SGK Pillai | 6 |
|
Lyricist | Songs |
Abhayadev | 5 |
Vanakutty Raman Pillai | 1 |
|
|
|