Ragini
Singers
തിരുവിതാംകൂര്‍ സഹോദരിമാരില്‍ ഏറ്റവും ഇളയതാണു് രാഗിണി. കാട്ടാക്കട ഗോപാലപിള്ളയുടെയും മലയാകോട്ടേജ് സരസ്വതിയമ്മയുടെയും പുത്രിയായി 1937 ഡിസംബര്‍ 29നു് തിരുവനന്തപുരത്തു് ജനിച്ചു. ലളിത, പത്മിനി, ചന്ദ്രന് എന്നിവരാണു് സഹോദരങ്ങള്‍. സ്ക്കൂള് വിദ്യാഭ്യാസത്തിനു ശേഷം ഗുരുഗോപിനാഥിന്റെ മേല്‍നോട്ടത്തില്‍ നൃത്തം അഭിയസിച്ചു. ഉദായശങ്കറിന്റ കല്പനയിലൂടെയാണു് രാഗിണി ചിലച്ചിത്രരംഗത്തു് വന്നതു്. തമിഴിലും ഹിന്ദിയിലും ആയി ധാരാളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടു്. പ്രസന്നയാണു് ആദ്യ മലയാള ചിത്രം. പിന്നീടു് പി ഭാസക്കരന്റെ നായരു പിടിച്ച പുലിവാലില്‍ സത്യന്റെ നായികയായി. നല്ലൊരു ഗായിക കൂടിയായിരുന്ന രാഗിണിയുടെ ചിത്രങ്ങളായ ഭാര്യയും ഉണ്ണിയാര്‍ച്ചയും എടുത്തു പറയേണ്ട ചിത്രങ്ങളാണു്. ഒടുവില്‍ അഭിനയിച്ചതു് ഐ വി ശശിയുടെ ആലിംഗനത്തിലായിരുന്നു.
1976 ഡിസംബര്‍ 30നു് രാഗിണി അന്തരിച്ചു. ഭര്‍ത്താവു് മാധവന് തമ്പി. മക്കള്‍ ലക്ഷ്മി, പ്രിയ.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Tables: Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
V Dakshinamoorthy | 1 |
|
Lyricist | Songs |
Traditional (Irayimman Thampi) | 1 |
|
|
|