1979 മേയു് അഞ്ചിനു് പ്രശസ്ത നടനായിരുന്ന സുകുമാരന്റെയും നടി മല്ലിക സുകുമാരന്റെയും മകനായി തിരുവനന്തപുരത്തു് ജനിച്ചു. നടന് പൃഥ്വിരാജ് ഇളയ സഹോദരനാണു്. സിനിമ സീരിയല്‍ നടി പൂര്ണ്ണിമയാണു് ഭാര്യ. ഏക മകള്‍ പ്രാര്‍ത്ഥന. സൈനിക് സ്ക്കൂള് വിദ്യര്‍ത്ഥിയായിരുന്ന ഇന്ദ്രജിത്ത് നാഗര്‍കോവില്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും എന്‍ജിനീയറിംഗ് ബിരുദം നേടി. പിന്നീട് നെക്സേജില് സോഫ്റ്റ്വേര്‍ എന്‍ജിനീയര്‍ ആയി ജോലി ചെയ്തു വരികെയാണു് ആനി എന്ന ടേലിഫിലിമില് അഭിനയിച്ചതു്.
ആദ്യ ചിത്രം ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ.
2002 ൽ ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലെ ഈപ്പൻ പാപ്പച്ചി എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര ലോകത്ത് ശ്രദ്ധേയമായ തുടക്കം കുറിച്ചു.
വൈവിധ്യമാർന്ന വേഷങ്ങൾ അഭിനയിച്ചു ഫലിപ്പിക്കുന്നതിന് ഈ നടനുള്ള മികവ് പല ചിത്രങ്ങളിലും മലയാളികൾ കണ്ടറിഞ്ഞു.
സന്തോഷ് ശിവൻ സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രമായ "Before The Rains" -ല്‍ അഭിനയിച്ചു. മികച്ചൊരു ഗായകൻകൂടിയാണ് ഇന്ദ്രജിത്ത്.
സ്കൂള്‍ വിദ്യാഭ്യാസം സൈനിക് സ്കൂള്‍,തിരുവനന്തപുരത്ത്. രാജാസ് എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദം നേടി.
സോഫ്റ്റ്വെയര് പ്രൊഫഷണല്‍ ആയി ജോലി നോക്കുമ്പോള്‍ ആണ് ആനി എന്ന ടെലിഫിലിം ചെയ്യുന്നത്. ഇതിനു ശേഷം ആണ് ആദ്യ ചിത്രത്തില്‍ അഭിനയിക്കുന്നത്.
മലയാളം, ഇംഗ്ലീഷ്, തമിഴ്, ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചു. ഇപ്പോള്‍ മലയാള ചിത്രങ്ങളില്‍ സജീവം...
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍, വിജയകുമാര്‍.പി.പി
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010