Alappuzha Pushpam
Singers
|
Year of First Song | 1951 |
Year of Last Song | 1951 |
Number of Songs | 3 |
Movies Sung in | 2 |
Favorite Musician | V Dakshinamoorthy |
Favorite Lyricist | Abhayadev |
Popular Raga | |
Favorite Director Sung For | K Vembu |
Number of Years in the Field | 1 |
മലയാളസിനിമയുടെ തുടക്കകാലത്തെ ഗായികമാരിൽ ശ്രദ്ധേയയായ ഒരു ഗായികയായിരുന്നു ആലപ്പുഴ പുഷ്പം. ബഹുമുഖപ്രതിഭയായിരുന്ന ശ്രീ സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതരുടെ പുത്രി. ‘ജീവിത നൗക’ എന്ന ചിത്രത്തിലെ അഭയദേവു് രചിച്ചു് ദക്ഷിണാമൂർത്തി സ്വാമി സംഗീതസംവിധാനം നിർവ്വഹിച്ച ഇന്നും നിത്യഹരിതമായി നിലകൊള്ളുന്ന ‘ആനത്തലയോളം വെണ്ണതരാമെടാ....’ എന്ന ഗാനം സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതരോടൊപ്പം ആലപിച്ചിട്ടുള്ളതു് പുഷ്പം ആണു്. ഈ ചിത്രത്തിലെ തന്നെ ‘കരുതിടാതെ മധുരമയമായ്’ എന്ന ഗാനവും പാടിയിട്ടുണ്ടു്. കൂടാതെ പി ഭാസ്കരന്റെ രചനയിൽ ദക്ഷിണാമൂർത്തി സ്വാമിയുടെ സംഗീതസംവിധാനത്തിൽ നവലോകം എന്ന ചിത്രത്തിൽ ‘കറുത്ത പെണ്ണേ...’ എന്നു തുടങ്ങുന്ന ഗാനവും ആലപിച്ചിട്ടുണ്ടു്. വിവാഹശേഷം ചലച്ചിത്ര സംഗീതരംഗത്തു് സജീവമാകാൻ സാധിച്ചിരുന്നില്ല.
ആലപ്പുഴ പുഷ്പത്തിന്റെ ഭർത്താവു് പരേതനായ കെ.എസ്. ഏലിയാസ്. ഇദ്ദേഹം ഒരു കോളേജ് പ്രൊഫസ്സർ ആയിരുന്നു. ആറു കുട്ടികളാണു് ഇവർക്കുള്ളതു്. ഗീതാ ബാബു, പ്രേം ഏലിയാസ്, വിന്നി ഏലിയാസ്, സുനിൽ ഏലിയാസ്,പ്രീതം ഏലിയാസ്, ആശാ ഫ്രാൻസിസ്. പുത്രനോടൊപ്പം എറണാകുളത്തു് താമസിച്ചു വന്നിരുന്ന ഈ ഗായിക തന്റെ എൺപത്തിരണ്ടാമത്തെ വയസ്സിൽ 2009 ഓഗസ്റ്റ് 20നു് വാർദ്ധക്യസഹജമായ അസുഖത്താൽ നിര്യാതയായി.
തയ്യാറാക്കിയതു് - കല്യാണി
References :
The Hindu
മലയാളസംഗീതം- Malayalam Music & Movie Encyclopaedia
Tables: Movie Songs
Category Entries to Display :
10 |
20 | 100 |
500 | ...........
Musician | Songs |
V Dakshinamoorthy | 3 |
|
Lyricist | Songs |
Abhayadev | 2 |
P Bhaskaran | 1 |
|
|
|