Venu (Venugopal)
Screenplay
കാരൂര്‍ എം പി നാരായണക്കുറുപ്പിന്റെയും ബി സരസ്വതിയുടെയും മകനായി 1957 ജനുവരി 6നു് കോട്ടയത്താണു് ഛായാഗ്രാഹകന്‍ വേണു ജനിച്ചതു്. കോട്ടയത്തെ എന്‍ എസ് എസ് ഹൈസ്ക്കൂളിലും ബസേലിയസ് കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിന്നീടു് പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു് ഛായാഗ്രഹണം പഠിച്ചു. പ്രേംനസീറിനെ കാണ്മാനില്ല എന്ന ചിത്രത്തിനു വേണ്ടിയാണു് ആദ്യം ക്യാമറ ചലിപ്പിച്ചതു്. മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്ക്കാരം മൂന്നു് തവണ വേണു നേടി. 1986ല്‍ നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, 1992ല്‍ മിസിസ് ബ്യൂട്ടീസ് ചില്‍ഡ്രന്‍, 1993ല്‍ പൊന്തന്മാട എന്നീ ചിത്രങ്ങള്‍ക്കായിരുന്നു അതു്. നവാഗത സംവിധായകനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഇന്ദിരാഗാന്ധി അവാര്‍ഡ് 1998ല്‍ ദയ എന്ന ചിത്രത്തിലൂടെയും, മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന അവാര്‍ഡ് 1985ല്‍ ഇരകള്‍ എന്ന ചിത്രത്തിലൂടെയും വേണുവിനു് കിട്ടി. 1992ല്‍ അഹം എന്ന ചിത്രത്തിലൂടെ ഇതേ ബഹുമതി സന്തോഷ് ശിവനൊപ്പം പങ്കിട്ടു.
പ്രശസ്ത ചിത്രസംയോജക ബീനാ പോള്‍ ആണു് ഭാര്യ. ഡി വൈ എസ് പി രാമചന്ദ്രന് ഏക സഹോദരനാണു്. മകള്‍ മാളിവക.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 2
Movie |
Story |
Screenplay |
Dialog |
Year |
Director |
Carbon |
Venu (Venugopal) |
Venu (Venugopal) |
Venu (Venugopal) |
2018 |
Venu (Venugopal) |
Dhamakka |
|
Sarang Jayaprakash,Venu (Venugopal),OV Kiranlal |
Sarang Jayaprakash,Venu (Venugopal),OV Kiranlal |
2020 |
Omar Lulu |
Available Web Series : 0
Available Short Movies : 0