Vayanar Vallabhan
സിനിമാ സംവിധായകനും ഗാനരചയിതാവുമായ ശ്രീ വയനാർ വല്ലഭൻ (ശ്രീവല്ലഭൻ ), പാലക്കാട് കൊഴിഞ്ഞാമ്പാറ പെരുമ്പാറചള്ള വയനാട്ടെ വീട്ടിൽ കാർത്ത്യായനിയമ്മയുടെ മകനാണ്.
ഉയരാൻ ഒരുമിക്കാൻ എന്ന ചിത്രത്തിന്റെ രചനയും സംവിധാനവും ഗാനരചനയും നിർവഹിച്ചു. ഇളനീർ , മലയത്തിപ്പെണ്ണ് , ഗാണ്ഡീവം , എന്നീ ചിത്രങ്ങളുടെ ഗാനരചന ഇദ്ദേഹമായിരുന്നു. മലയത്തിപ്പെണ്ണ് എന്ന ചിത്രത്തിലെ മട്ടിച്ചാറ് മണക്കിണ് എന്ന ഗാനം ഏറെ ശ്രദ്ധേയമായിരുന്നു.ആദ്യകാലത്ത് ചെന്നൈയിലെ നാടകക്ലബ്ബുകൾക്കായി ഒട്ടേറേ നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ചിരുന്നു.ഭാര്യ ചെമ്പകവല്ലി (റിട്ടയേഡ് ഓഫീസർ, ഫൊറൻസിക് വകുപ്പ്, ചെന്നൈ. മകൻ : മനോജ്, മരുമകൾ രഞ്ജിനി.
വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് 2012 മാർച്ച് 3 നു ശ്രീ വയനാർ വല്ലഭൻ നിര്യാതനായി
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 1
Movie |
Story |
Screenplay |
Dialog |
Year |
Director |
Uyraan Orumikkaan |
Vayanar Vallabhan |
Vayanar Vallabhan |
Vayanar Vallabhan |
1988 |
Vayanar Vallabhan |
Available Web Series : 0
Available Short Movies : 0