Chandrasekharan Nair
പത്രപ്രവര്‍ത്തകനും, നടനും, നാടകകൃത്തുമാണ്. തിരുവനന്തപുരത്ത് ജനിച്ചു. പി. രുഗ്മിണിയമ്മയും ടി. കെ. പരമേശ്വരന് പിള്ളയുമാണ് മാതാപിതാക്കള്‍. ഹിന്ദി വിദ്വാന് പരീക്ഷ പാസ്സായിട്ടുണ്ട്. ഭാര്യ ടി. പങ്കജവല്ലി. പന്ത്രണ്ടില്‍പരം നാടകങ്ങളും വളരെയേറെ ചെറുകഥകളും, ഗാനങ്ങളും രചിച്ചിട്ടുണ്ട്. ചട്ടമ്പി സ്വാമികളുടെ ജീവചരിത്രം നാടകമാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് വേലുത്തമ്പിയുടെ പ്രതിമാസ്ഥാപന പ്രവര്‍ത്തികളില്‍ മുന്നിട്ടു നിന്നു. തുടര്‍ന്ന് പത്രപ്രവര്‍ത്തന രംഗത്തായിരുന്നു.ഭാരതനാട് എന്നൊരു വാരികയും നടത്തിയിരുന്നു.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജേക്കബ് ജോണ്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 1
Movie |
Story |
Screenplay |
Dialog |
Year |
Director |
Abhiyum Njaanum |
Mumbai Cine Talkies |
Chandrasekharan Nair,SP Mahesh |
Chandrasekharan Nair,SP Mahesh |
2013 |
SP Mahesh |
Available Web Series : 0
Available Short Movies : 0