VM Sreenivasan
Producer
ശ്രീ. എം. മോഹനന്റേയും ശ്രീമതി. രേവമ്മയുടേയും പുത്രനായി 1934-ൽ തൃശൂർ ജില്ലയിലെ പെരിഞ്ഞനം എന്ന സ്ഥലത്തു ജനിച്ചു. എസ്. എസ്. എൽ. സി. പാസ്സായിട്ടുണ്ടു്. ഒരു കർഷകനായ ശ്രീനിവാസൻ 1965-ൽ സിനിമാരംഗത്തു വന്നു. നിർമ്മാതാവായ ഇദ്ദേഹം അമ്പിളി ഫിലിംസിന്റെ ബാനറിൽ ചിത്രങ്ങൾ നിർമ്മിക്കുന്നു. ‘കാർത്തിക’യാണു് ശ്രീനിവാസൻ നിർമ്മിച്ച ആദ്യമലയാളചിത്രം. ഇദ്ദേഹം നിർമ്മിച്ച മറ്റൊരു ചിത്രമാണു് ‘മിണ്ടാപ്പെണ്ണ്’. ശ്രീമതി. അമൃതകുമാരിയാണു് ഭാര്യ. ഇവർക്കു് രണ്ടാണും മൂന്നുപെണ്ണുമുൾപ്പെടെ അഞ്ചുമക്കളുണ്ടു്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജയലക്ഷ്മി രവീന്ദ്രനാഥ്
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 4
Available Web Series : 0
Available Short Movies : 0