Suresh Krishna
Producer
1963 ഏപ്രില്‍ 5നു് ഭരണിനാളിലാണു് ബാലകൃഷ്ണപണിക്കരുടെയും പാര്‍വ്വതിയുടെയും മകനായി സുരേഷ്കൃഷ്ണ ജനിച്ചതു്. ഒരു സഹോദരനും നാലു് സഹോദരിമാരുമുണ്ടു്. ജനിച്ചതും വിദ്യാഭ്യാസം പൂര്ത്തിയാക്കിയതുമൊക്കെ ചെന്നൈയിലാണു്.
1990ല്‍ ദൂരദര്‍ശനില്‍ പ്രക്ഷേപണം ചെയ്ത നൊമ്പരം എന്ന സീരിയലിലാണു് ആദ്യമായി അഭിനയിച്ചതു്. പിന്നീടു് ഒരുപാടു് ജനപ്രീയ പരമ്പരകളില്‍ അഭിനയിച്ചു. കെ കെ രാജീവ് സംവിധാനം ചെയ്ത സ്വപ്നം, ഓര്‍മ്മ എന്നിവ ഉള്‍പ്പെടെ പല സീരിയലുകളിലും പ്രധാന വേഷങ്ങള്‍ ചെയ്തിട്ടുണ്ടു്. ആദ്യം അഭിനയിച്ച ചിത്രം കരുമാടിക്കുട്ടനാണു്.
മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ടു്.
ഭാര്യ ശ്രീലക്ഷ്മി. മകന് അനന്തകൃഷ്ണ.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 1
Available Web Series : 0
Available Short Movies : 0