Sukumaran
Producer
യഥാര്‍ത്ഥ പേര് എടപ്പാള്‍ പോന്നംകുഴി വീട്ടില്‍ സുകുമാരന്‍ നായര്‍.
മാര്‍ച്ച് 18, 1945 നു കേരളത്തിലെ എടപ്പാൾ എന്ന സ്ഥലത്ത് ജനിച്ചു.
പിതാവ് പരമേശ്വരൻ നായർ, മാതാവ് സുഭദ്രാമ്മ. ഒരു സഹോദരനും രണ്ട് സഹോദരികളുമുണ്ട്.
ആദ്യ കാലത്ത് പഠിത്തം കഴിഞ്ഞതിനു ശേഷം കോളേജ് അദ്ധ്യാപകനായിരുന്നു. ഭാര്യ മല്ലിക സുകമാരന്, രണ്ടു മക്കള്‍ ഇന്ദ്രജിത്ത്, പൃഥ്വിരാജ് എന്നിവർ. ഇരുവരും ഇപ്പോൾ മലയാള ചലച്ചിത്രവേദിയിൽ അഭിനേതാക്കളാണ്.
70' കളില്‍ മലയാള സിനിമയുടെ "ക്ഷുഭിതയൗവനം" ആയിരുന്നു സുകുമാരന്‍. 80' കളില്‍ പക്ഷെ അദ്ദേഹം കൂടുതല്‍ ചെയ്തത് വില്ലന്‍ കഥാപാത്രങ്ങളാണ്.
നാഗര്‍കോവിലില്‍ Scott Christian College ല്‍ പഠിപ്പിക്കുമ്പോള്‍ ആണ് സിനിമയിലേക്കുള്ള ക്ഷണം ലഭിക്കുന്നത്. ആദ്യ ചിത്രം എം.ടി. യുടെ നിര്‍മാല്യം ആയിരുന്നു. ചിത്രം ശ്രദ്ധിക്കപ്പെട്ടു എങ്കിലും , സുകുമാരന്‍ കൂടുതല്‍ അവസരങ്ങള്‍ കൈവന്നില്ല. തിരിച്ചു അധ്യാപകവൃത്തിയിലേക്ക് പോകുവാന്‍ ആലോചിച്ചിരിക്കുമ്പോള്‍ ആണ് ശംഖുപുഷ്പം എന്ന ചിത്രത്തിലേക്ക് ക്ഷണിക്കപ്പെടുന്നത്.
ഈ ചിത്രത്തിന് ശേഷം സുകുമാരന്‍ മലയാള ചലച്ചിത്ര വേദിയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു. തുടന്നു അവളുടെ രാവുകള്‍ , അങ്ങാടി , ബന്ധനം തുടങ്ങി നിരവധി ചിത്രങ്ങളില്‍ തിളങ്ങി.
സുകുമാരന്‍ മികച്ച അഭിനേതാവിനുള്ള സംസ്ഥാന അവാര്‍ഡ് 1978 -ല്‍ ബന്ധനം എന്ന ചിത്രത്തിലൂടെ ലഭിച്ചു. അവസാന ചിത്രം ശിബിരം.
16 ജൂണ്‍ 1997-നു അദ്ദേഹം അന്തരിച്ചു.
വിവരങ്ങള്‍ ശേഖരിച്ചത്/എഴുതിയത് - വിജയകുമാര്‍.പി.പി
Available Movies : 2
Available Web Series : 0
Available Short Movies : 0