Ratheesh
Producer
1953ല്‍ കലവൂര്‍ പുത്തന്‍പുരയില്‍ എ വി രാജഗോപാലന്റെയും പത്മാവതിയമ്മയുടെയും മകനായി രതീഷ് ജനിച്ചു. രണ്ടു് സഹോദരിമാരുണ്ടു് ഷെര്‍ലി, ലൈല. കൊല്ലം എസ് എന്‍ കോളേജ്, ചേര്‍ത്തല എസ് എന്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്നു് കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ആലപ്പുഴയിലെ ഒരു സംഘം കലാസ്നേഹികള്‍ ചെര്ന്നു് നിര്‍മ്മിച്ച അഹല്യാ മോക്ഷത്തിലെ ഒരു ചെറു വേഷത്തിലാണു് ആദ്യം അഭിനയിച്ചതു്. തുടര്‍ന്നു് തേരോട്ടം എന്ന ചിത്രത്തില്‍ സഹനടനായെങ്കിലും ചിത്രം പുറത്തിറങ്ങിയില്ല. കെ ജി ജോര്‍ജിന്റെ ഉള്‍ക്കടലിലെ വേഷമാണു് രതീഷിനെ ശ്രദ്ധേയനാക്കിയതു്. ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത അമ്മയ്ക്കൊരുമ്മ എന്ന ചിത്രത്തിലാണു് ആദ്യം നായകനായി അഭിനയിച്ചതു്.
മിനി സ്ക്രീനിലും സജീവമായിരുന്നു.
2002 ഡിസംബര്‍ 23നു് രതീഷി നിര്യാതനായി. മുന്‍ ധനമന്ത്രി എം കെ പ്രേമചന്ദ്രന്റെ മകള്‍ ഡയാനയാണു് ഭാര്യ. നാലു് മക്കള്‍. പാര്‍വ്വതി, പത്മരാജന്, പത്മ, സുബ്രഹ്മണ്യന്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 4
Available Web Series : 0
Available Short Movies : 0