RS Prabhu
Producer
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എന്ന നിലയിൽ ചന്ദ്രതാരായുടെ എല്ലാ പ്രശസ്ത ചിത്രങ്ങളുടെയും പിന്നിൽ പ്രവർത്തിച്ചിട്ടുള്ള ശ്രീ. ആർ എസ്സ് പ്രഭു മലയാള സിനിമാ ലോകത്ത് സർവ്വ വിദിതനാണ്. ആർ ശ്രീനിവാസ പ്രഭുവെന്നാണ് യഥാർത്ഥ പേര്. 1951 ൽ രക്തബന്ധം എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ മാനേജരായിട്ടാണ് സിനിമാ വേദിയിൽ പ്രവേശിച്ചത്.1954 മുതൽ ചന്ദ്രതാരയുടെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയി പ്രവർത്തിച്ചിരുന്നു.രക്തബന്ധം, മൂടുപടം,അസുരവിത്ത് എന്നീ പടങ്ങളിൽ ചെറിയ റോളുകൾ അഭിനയിച്ചിട്ടുമുണ്ട്.രാജമല്ലി എന്ന ചിത്രത്തിന്റെ നിർമ്മാതാവും സംവിധായകനും ഇദ്ദേഹം തന്നെയാണ്.
1930 മെയ് മാസം അഞ്ചാം തീയതി രാമചന്ദ്രപ്രഭുവിന്റെയും യശോദാഭായിയുടെയും മകനായി എറണാകുളത്തു് ജനിച്ചു. രാമചന്ദ്രശ്രീനിവാസപ്രഭു എന്നാണു് യഥാര്‍ത്ഥ പേരു്. നോര്‍ത്തു് പറവൂരിലെ ഗവണ്മെന്റ് ഹൈസ്ക്കൂളില്‍ നിന്നു് സ്ക്കൂള് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്നു് കുടുംബ ബിസിനസ്സില്‍ പങ്കാളിയായി.
1950 ജൂലായ് 14നു ആണു് സിനിമയുമായി ബന്ധപ്പെട്ടതു്. പ്രൊഡക്ഷന്‍ മാനേജരായിട്ടായിരുന്നു തുടക്കം. ചിത്രം രക്ഷബന്ധം. മൂന്നു വര്‍ഷം ചലച്ചിത്രവിതരണരംഗത്തു് പ്രവര്‍ത്തിച്ചു. തുടര്‍ന്നു് ചന്ദ്രതാര പ്രൊഡക്ഷന്സില് പ്രൊഡക്ഷന്‍ എക്സിക്യൂട്ടിവായി. ത്രിവേണി എന്ന ചിത്രത്തിന്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസറായി. അതിനു ശേഷം 13 ചിത്രങ്ങള്‍ നിര്‍മ്മിച്ചു. എ വിന്‍സന്റ് സംവിധാനം ചെയ്ത ആഭിജാത്യം ആണു് ആദ്യം നിര്‍മ്മിച്ച ചിത്രം. രക്തബന്ധം, മൂടുപടം, അസുരവിത്തു് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടു്.
മലയാള സിനിമാ ചലച്ചിത്രപരിഷത്തിന്റെ ആദ്യകാല ട്രഷറര്‍ ആയിരുന്നു. ഇപ്പോള്‍ വൈസ് പ്രസിഡന്റായി സേവനം അനുഷ്ഠിക്കുന്നു. മലയാളം ഫിലിം പ്രൊഡ്യൂസേര്‍സ് അസോസിയേഷന് ചെന്നൈയുടെ ആദ്യകാല സെക്രട്ടറിയായും 4 വര്‍ഷം പ്രസിഡന്റായും സേവനം അനുഷ്ഠിച്ചു. കേരള ചലച്ചിത്രവികസന കോര്‍പ്പറേഷനില്‍ ഡയറക്ടറായി 77-79 കാലഘട്ടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടു്. ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സിനിമയുടെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷവേളയില്‍ തിരഞ്ഞെടുക്കപ്പെട്ട 75 ചലച്ചിത്രപ്രവര്‍ത്തകരില്‍ ഒരാളാണു്. കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ചലച്ചിത്രപ്രതിഭ ആവാര്‍ഡ് ലഭിച്ചിട്ടുണ്ടു്. വയലാര്‍ സ്മാരക സാംസ്ക്കാരിക അവാര്‍ഡ് 1997ല്‍ അദ്ദേഹത്തിനു ലഭിച്ചു. സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ ഓഫ് കോമേര്സ് ചെന്നൈയിലെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗമാണു്.
ശാരദയാണു് ഭാര്യം. രണ്ടു മക്കള്‍. മൂത്ത മകന് എസ് രാജഗോപാല്‍ കാനറാ ബാങ്കിലെ സീനിയര്‍ മാനേജര്‍ ആണു്. രണ്ടാമത്തെ മകന് എസ് രമേശ് അമേരിക്കയില്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 16
Available Web Series : 0
Available Short Movies : 0