PK Sathyapal
Producer
ശ്രീ. പി. കെ. പിള്ളയുടേയും ശ്രീമതി. കാർത്ത്യായനിയമ്മയുടേയും മകനായി 1923-ൽ മലയായിൽ ജനിച്ചു. സതേൺ കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ നിന്നും എം. ബി. എ ബിരുദം നേടിയ സത്യപാൽ ഏറെക്കാലം വ്യവസായസംബന്ധമായി അമേരിക്കയിൽ കഴിഞ്ഞു. ഇദ്ദേഹം ലളിതാപത്മിനിരാഗിണിമാരുടെ മാതൃസഹോദരീപുത്രനാണു്.
1956-ൽ ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന ചിത്രനിർമ്മാണത്തിലൂടെ സിനിമാരംഗത്തു വന്നു. ആറു മലയാളചിത്രങ്ങളും രണ്ടു് തമിഴു് ചിത്രങ്ങളും സത്യപാൽ നിർമ്മിച്ചിട്ടുണ്ടു്. ഇദ്ദേഹം ഏഴു് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടു്.
ശ്രീമതി. എ. പി. തങ്ക (കുമാരി തങ്കം) മാണു് ശ്രീ. സത്യപാലിന്റെ ഭാര്യ. രണ്ടു് ആൺകുട്ടികളും ഒരു പെൺകുട്ടിയും മക്കളായുണ്ടു്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജയലക്ഷ്മി രവീന്ദ്രനാഥ്
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 5
Available Web Series : 0
Available Short Movies : 0