N Vasu Menon
Producer
‘തറവാട്ടമ്മ’, ‘മനസ്വിനി’ , എന്നീ രണ്ടു ചിത്രങ്ങളാണു് ശ്രീ. വാസുമേനോൻ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ളതു്. 1937-ൽ സിനിമാരംഗത്തു പ്രവേശിച്ചുവെങ്കിലും ഒരു നിർമ്മാതാവെന്ന നിലയിൽ 1958 മുതലാണു് ശ്രീ. മേനോന്റെ വ്യക്തിത്വം വെളിപ്പെടുന്നതു്. ‘ഒരേ വഴി’ എന്ന തമിഴു്ചിത്രമാണു് ആദ്യം നിർമ്മിച്ചതു്. അതിനുശേഷം തമിഴു്, തെലുങ്കു്, ഹിന്ദി, ഭാഷകളിൽ അനേകം ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ടു്. ‘വാസു സ്റ്റുഡിയോ’ എന്ന പേരിൽ സ്വന്തം സ്റ്റൂഡിയോ സ്ഥാപിച്ചു. ‘വാസു ഫിലിംസ്’ എന്ന ചലച്ചിത്രനിർമ്മാണക്കമ്പനിയുടെ ഉടമയാണു്.
പാലക്കാട്ടുജില്ലയിലുള്ള എലപ്പുള്ളിഗ്രാമമാണു് ശ്രീ. വാസുമേനോന്റെ സ്വദേശം. ശ്രീ. ആർ. കുഞ്ഞൻമേനോന്റേയും. ശ്രീമതി. എൻ. ജാനകിയമ്മയുടേയും പുത്രനായി 1910 ജനുവരി 27-നു ജനിച്ചു. ഇന്റർമീഡിയറ്റു പാസ്സായിട്ടുണ്ടു്. വി. കമല, റ്റി. ഏ. ജയലക്ഷ്മി എന്നീ രണ്ടു ഭാര്യമാരുണ്ടു്. രണ്ട് ആണും രണ്ട് പെണ്ണും ഉൾപ്പെടെ നാലുമക്കളുണ്ടു്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജയലക്ഷ്മി രവീന്ദ്രനാഥ്
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 3
Available Web Series : 0
Available Short Movies : 0