MP Sukumaran Nair
Producer
1953 മെയ് 13നു് ജനിച്ചു. കോട്ടയം ജില്ലയില്‍ ഏറ്റുമാനൂരിനടുത്തു് മൂഴിക്കുളങ്ങരയില്‍ ജനിച്ചു. രസതന്ത്രത്തില്‍ ബിരുദം നേടി. പൂനയിലെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സംവിധാനം പഠിച്ചു.
ഫിലിംസ് ഡിവിഷന്, ദൂരദര്ശന് എന്നിവയ്ക്കു് വേണ്ടി ഹൃസ്വചിത്രങ്ങള്‍ നിര്‍മ്മിച്ചു. അപരാഹ്നം (1990), കഴകം (1995), ശയനം (2000) എന്നിവയാണു ചിത്രങ്ങള്‍. ആദ്യചിത്രമായ അപരാഹ്നം മികച്ച രണ്ടാമത്തെ ചിത്രം, പശ്ചാത്തല സംഗീതത്തിനുള്ള സംസ്ഥാന ചലച്ചിത്രബഹുമതിയും (1990) ജര്‍മനിയിലെ മന്‍ഹേമില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ (1991) ഇന്റര്‍ ഫിലിം ജൂറ പുരസ്ക്കാരവും ഗോള്‍ഡന്‍ ഫിലിം സൂക്കാറ്റിനുള്ള നാമനിര്‍ദ്ദേശവും നേടി.
തിരക്കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് (2000), നാല്പത്തിയെട്ടാമതു് ദേശീയ ചലച്ചിത്രോത്സവത്തില്‍ മലയാളത്തിലെ മികച്ച ചിത്രത്തിനുള്ള ബഹുമതി, ജോണ്‍ എബ്രഹാം പുരസ്ക്കാരം എന്നിവ ശയനത്തിനു് ലഭിച്ചു. മികച്ച ചിത്രം ഉള്‍പ്പെടെ അഞ്ചു് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ (1995) കഴകം നേടിയിട്ടുണ്ടു്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 5
Available Web Series : 0
Available Short Movies : 0