MO Joseph
Producer
മഞ്ഞിലാസ് എന്ന ഫിലിം നിർമ്മാണ സ്ഥാപനത്തിന്റെ ഉടമസ്ഥനായ മിസ്റ്റർ എം ഒ ജോസഫ്, ജോസഫ് മഞ്ഞില , മേരി ജോസഫ് എന്നീ ദമ്പതിമാരുടെ പ്രഥമ സന്താനമായി 15.1.1929 ൽ തൃശ്ശൂരിലാണ് ജനിച്ചത്.
ബി എ യും ബി കോമും പാസ്സായ ശ്രീ ജോസഫ്, ശ്രീ ടി എ വാസുദേവന്റെ അസോസിയേറ്റഡ് പ്രൊഡ്യൂസേഴ്സിൽ എക്സിക്യൂട്ടീവായി സിനിമാരംഗത്തു പ്രവേശിച്ചു. അസോഷ്യേറ്റഡ് , ജയമാരുതി എന്നീ ബാനറുകളിൽ ശ്രീ. ടി ഇ വാസുദേവൻ 1967 വരെ നിർമ്മിച്ചിട്ടുള്ള എല്ലാ പണികളുടെയും അണിയറ ശില്പി എന്ന നിലയിൽ ജോസഫ് വഹിച്ചിട്ടുള്ള പങ്ക് സുപ്രധാനമാണ്.
അങ്ങനെ ദീർഘ നാളത്തെ അനുഭവങ്ങളും അറിവുകളും കൊണ്ട് പാകപ്പെട്ടതിനു ശേഷം 1967 ൽ രണ്ടു സുഹൃത്തുക്കളുടെ സഹായത്തോടു കൂടി നവജീവൻ ഫിലിംസ് ആരംഭിക്കുകയും നാടൻ പെണ്ണ്, തോക്കുകൾ കഥ പറയുന്നു എന്നീ രണ്ടു ചിത്രങ്ങൾ നിർമിക്കുകയും ചെയ്തു. അതിനു ശേഷമാണ് മഞ്ഞിലാസ് എന്ന സ്വന്തം സ്ഥാപനം ആരംഭിച്ചത്. മഞ്ഞിലാസിന്റെ ബാനറിൽ ശ്രീ ജോസഫ് നിർമ്മിച്ച പടങ്ങൾ യക്ഷി, അടിമകൾ, കടല്‍പ്പാലം, വാഴ്വേ മായം, അര നാഴിക നേരം എന്നിവയാണ്. ഇവയിൽ പലതും പല അവാർഡുകളും നേടിയിട്ടുണ്ട്. ശ്രീമതി കുഞ്ഞമ്മയാണ് ശ്രീ ജോസഫിന്റെ പത്നി.അഞ്ചു സന്താനങ്ങൾ ഉണ്ട്
2016 ജനുവരി 8 ന് അന്തരിച്ചു
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 27
Available Web Series : 0
Available Short Movies : 0
Relevant Articles