MK Balasubramaniam
തമിഴ് , മലയാള സിനിമാരംഗങ്ങളിൽ മാപ്പിളൈ എന്നറിയപ്പെടുന്ന ശ്രീ. ബാലസുബ്രഹ്മണ്യം തിരുപ്പൂർ സ്വദേശിയാണ്.ശ്രീ. എ കന്തസ്വാമി ചെട്ടിയാരുടെയും ശ്രീമതി . മീനാക്ഷിയുടെയും പുത്രനായി 1920 ൽ ജനിച്ചു.ഇന്റർമീഡിയറ്റു പാസ്സായ ശേഷം ശ്വശുരനായ ജൂപ്പിറ്റർ സോമസുന്ദരത്തിന്റെ കൂടെ 1950 ൽ സിനിമാവേദിയുമായി ബന്ധപ്പെട്ടു.മനോഹര , വണങ്കാമുടി തുടങ്ങിയ പല പ്രസിദ്ധ തമിഴ് ചിത്രങ്ങളുടെയും നിർമ്മാണത്തിൽ പങ്കു ചേർന്നു.1962 ൽ ഒരു നിർമ്മാതാവെന്ന നിലയിൽ മലയാള സിനിമയുമായി ബന്ധപ്പെട്ട് കണ്ണും കരളും എന്ന ചിത്രം നിർമ്മിച്ചു. തുടർന്ന് 4 ചിത്രങ്ങൾ കൂടി മലയാളത്തിനു സംഭാവന ചെയ്ത ബാലസുബ്രഹ്മണ്യം വിവാഹിതനാണ്. ശ്രീമതി ബാല സൗന്ദരിയാണ് പത്നി.
മേൽ വിലാസം : 20- ബി , ഗ്രീൻ വേയ്സ് റോഡ്, മദ്രാസ് -28
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 4
Available Web Series : 0
Available Short Movies : 0