MA Rasheed
Producer
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിൽ ജനിച്ചു. വ്യവസായതല്പരനായിരുന്ന ഇദ്ദേഹം കലാസാംസ്കാരിക സാമൂഹികരംഗങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ടു്. അംബിക, പ്രേംനവാസ് എന്നീ നടീനടന്മാരെയും, വയലാർ എന്ന ഗാനരചയിതാവിനേയും മലയാളചലച്ചിത്രവേദിക്കു് സംഭാവന ചെയ്തതിദ്ദേഹമായിരുന്നു. 1956-ൽ ശ്രീ. റഷീദ് നിർമ്മിച്ച ‘കൂടപ്പിറപ്പു്’ എന്ന മലയാളചിത്രത്തിലൂടെയാണു് അദ്ദേഹം മേൽപ്പറഞ്ഞ പുതുമുഖങ്ങളെ അവതരിപ്പിച്ചതു്. ചിറയിൻകീഴ് ഖദീജ തിയേറ്റർ സ്ഥാപിച്ചതും ശ്രീ. റഷീദാണു്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജയലക്ഷ്മി രവീന്ദ്രനാഥ്
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 0
Available Web Series : 0
Available Short Movies : 0