Kunchacko Boban
Producer
മലയാള സിനിമയിലെ ഒരു കാലഘട്ടം നിറഞ്ഞു നിന്ന കുഞ്ചാക്കോയുടെ പൗത്രനാണു് അനിയത്തിപ്രാവിലൂടെ മലയാളികളുടെ മനസ്സില്‍ ചേക്കേറിയ കുഞ്ചാക്കോ ബോബന്. നിര്‍മ്മാതാവു് കുഞ്ചാക്കോയുടെ മകന് ബോബന് കുഞ്ചാക്കോയുടെ മകനാണു്. പ്രിയയാണു് ഭാര്യ.
1976 നവംബര്‍ 2നു് പൂരുരുട്ടാതി നക്ഷത്രത്തില്‍ ബോബന്റെയും മോളിയുടെയും മകനായി ജനിച്ചു. സഹോദരിമാര്‍ അനുവും, മീനുവും. സെന്റ് ജോസഫ്സ്, മാതാ സ്ക്കൂള്, കാര്‍മ്മല്‍ അക്കാദമി, ലിയോ തേര്ട്ടിന്ത് കോണ്‍വെന്റ് എന്നിവിടങ്ങളില്‍ സ്ക്കൂള് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ചങ്ങനാശ്ശേരി എസി ബി കോളേജില്‍ നിന്നു് പ്രീഡിഗ്രിയും, ആലപ്പുഴ എസി ഡി കോളേജില്‍ നിന്നു് കോമേഴ്സില്‍ ഡിഗ്രിയും എടുത്തു.
1984ല്‍ ഫാസിലിന്റെ ധന്യയില്‍ ബാലതാരമായി. പന്ത്രണ്ടു വര്‍ഷത്തിനു ശേഷം ഫാസിലിന്റെ തന്നെ അനിയത്തിപ്രാവില്‍ നായകനായി.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 3
Available Web Series : 0
Available Short Movies : 0
Relevant Articles