Kalanilayam Krishnan Nair
തിരുവനന്തപുരം സ്വദേശിയായ ശ്രീ. കൃഷ്ണൻനായർ ഇൻഡ്യയിലാകമാനം അറിയപ്പെടുന്ന കേരളത്തിലെ ഏക സ്ഥിരം നാടകവേദിയായ കലാനിലയത്തിന്റെ സ്ഥാപകനാണു്. പത്രപ്രവർത്തകൻ, നാടകസംവിധായകൻ എന്ന നിലയിൽ പരക്കെ അറിയപ്പെട്ടിരുന്നു. തനിനിറം ദിനപ്പത്രത്തിന്റെയും ആഴ്ച്ചപ്പതിപ്പിന്റെയും ഉടമസ്ഥനും, മുഖ്യപത്രാധിപരുമായിരുന്നു. തന്റെ സ്ഥിരം നാടകവേദിയിലെ അഭിനേതാക്കളെ ഉൾപ്പെടുത്തി നാടകസ്റ്റേജിൽ വെച്ചു് ചലച്ചിത്രമാക്കിയ ‘ഇന്ദുലേഖ’ ഇദ്ദേഹമാണു് നിർമ്മിച്ചതും സംവിധാനം ചെയ്തതും.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് ജയലക്ഷ്മി രവീന്ദ്രനാഥ്
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 0
Available Web Series : 0
Available Short Movies : 0