Jayasurya
Producer
1978ല്‍ തൃപ്പുണിത്തുറയിലാണു് ജനനം. കോമേഴ്സില്‍ ബിരുദം എടുത്തിട്ടുണ്ടു്. മിമിക്രി ആര്‍ട്ടിസ്റ്റായിട്ടായിരുന്നു തുടക്കം. പിന്നീടു് ടെവിഷന് പരിപാടിയില്‍ അവതാരകനായിരുന്നു. ജയസൂര്യയുമായുള്ള ഫോണ്‍ ഇന്‍ പരിപാടികള്‍ വളരെ ജനപ്രീതിയാര്‍ജ്ജിച്ചിരുന്നു. 2002ല്‍ വിനയന് സംവിധാനം ചെയ്ത ഊമപ്പെണ്ണിനു് ഉരിയാടാപ്പയ്യന്‍ ആയിരുന്നു ആദ്യചിത്രം. ബധിരനും മൂകനും ആയ യുവാവിന്റെ കഥാപാത്രമാണു് അതില്‍ ചെയ്തതു്.
പിന്നീടു് ഗായകനായും സഹനടനായും വില്ലനായും നിരവധി കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ടു്. 2008ല്‍ സ്വപ്നക്കൂടില്‍ പൃഥ്വിരാജിനൊപ്പം അഭിനയിച്ചു. ഇരുവരും ഒന്നിച്ചു് ഹിറ്റ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ടു്. പല വ്യത്യസ്ഥ കഥാപാത്രങ്ങളും അവതരിപ്പിക്കാന്‍ സാധിച്ചു. 2009ല്‍ ഇറങ്ങിയ കറന്‍സി തികച്ചു വേറിട്ട ഒരു കഥാപാത്രം ആയിരുന്നു.
വ്യത്യസ്ഥത പുലർത്തുന്ന വിവിധ കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുക വഴി ഇന്ന് (2 0 1 3 കാലഘട്ടത്തിൽ) ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാളാണ് ജയസൂര്യ
കൃഷ്ണകാവ്യം എന്നോരു ആല്‍ബത്തില്‍ ഭക്തിഗാനം പാടിയിട്ടുണ്ടു്. സരിതയാണു് ഭാര്യ. ഒരു മകനുണ്ടു്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 7
Available Web Series : 0
Available Short Movies : 1