G Govindapillai
ശ്രീ. തോന്നല നീല കണ്ഠപ്പിള്ളയുടെയും ശ്രീമതി കെ. കാര്‍ത്ത്യായനി അമ്മയുടെയും മൂത്ത പുത്രനായി ചങ്ങനാശേരിയില്‍ കൊല്ലവര്‍ഷം 1088 ധനു മാസം ഏഴാം തീയതി ജനിച്ചു. ചങ്ങനാശേരി എസ്. ബി. കോളേജിലും, തിരുവനന്തപുരം ആര്‍ട്ട്സ് കോളേജിലും വിദ്യാഭ്യാസം നടത്തി ബി. എ. ബിരുദം നേടി. രണ്ടു കൊല്ലം അധ്യാപക വൃത്തിയിലേര്‍പ്പെട്ട ശേഷം യുദ്ധകാലത്ത് മൂന്നുകൊല്ലം സിലോണില്‍ സൈനിക സേവനം നടത്തി. ഇന്ത്യന്‍ ടീ ബോര്‍ഡില്‍ ആര് മാസം ഉദ്യോഗസ്ഥനായിരുന്നു. ഇടതുപക്ഷ ചിന്താഗതിക്കാരനായ ഇദ്ദേഹം കമ്മ്യുണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടു. തിരുവിതാംകൂറിലെ ആദ്യത്തെ കമ്മ്യുണിസ്റ്റ് പത്രമായ കേരളത്തിന്റെ പത്രാധിപരായി പത്ര പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. പിന്നീട് ഇരുപതു കൊല്ലത്തോളം കേരള കൗമുദി പത്രാധിപ സമിതിയംഗം ആയിരുന്നു. 1956 -ൽ പ്രസന്നാ പിക്ചേഴ്സിന്റെ ബാനറില്‍ അവരുണരുന്നു എന്ന ചിത്രം നിര്‍മ്മിച്ചത് ഗോവിന്ദപിള്ളയാണ്. ഭാര്യ ശ്രീമതി പങ്കജാക്ഷിയമ്മ.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജേക്കബ് ജോണ്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 1
Available Web Series : 0
Available Short Movies : 0