Biju Menon
Producer
തൃശൂര്‍ ടെക്നിക്കല്‍ ഹൈസ്ക്കൂളില്‍ നിന്നു് സ്ക്കൂള് വിദ്യാഭ്യാസവും സെന്റ് തോമസ് കോളേജില്‍ നിന്നു് കോമേഴ്സില്‍ ബിരുദവുമെടുത്ത ശേഷം ഐ സി ഡബ്ലു എ ഐ യ്ക്കു ചേര്‍ന്നു.
അഭിനയ ജീവിതം തുടങ്ങിയത് നിങ്ങളുടെ സ്വന്തം ചന്തു, മിഖായേലിന്റെ സന്തതികള്‍ എന്നീ സീരിയലുകളില്‍ അഭിനയിച്ചുകൊണ്ടാണ്. മിഖായേലിന്റെ സന്തതികളിലെ അഭിനയ മികവു സിനിമയിലേക്കുള്ള വഴി തുറന്നു. മിഖായേലിന്റെ സന്തതികളുടെ തുടര്‍ച്ചയായി 1995-ൽപുറത്തു വന്ന പുത്രന് എന്ന സിനിമയായിരുന്നു ആദ്യ ചിത്രം .
കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്,മേഘമൽഹാർ,മഴ,മധുരനൊമ്പരക്കാറ്റ് എന്നീ ചിത്രങ്ങൾ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ പ്രധാനചിത്രങ്ങളാണ്. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് എന്ന ചിത്രത്തിലെ ഭുവനചന്ദ്രൻ എന്ന കഥാപാത്രം മികച്ച രണ്ടാമത്തെ നടനുള്ള 1997-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ബിജു മേനോന് നേടിക്കൊടുത്തു.പല തമിഴ് ചലചിത്രങളിലും ബിജു മേനോൻ അഭിനയിച്ചിട്ടുണ്ട്.ഇതിൽ മജാ, തമ്പി എന്നീ ചിത്രങ്ങളിലെ പ്രതിനായകവേഷം അദ്ദേഹത്തെ തമിഴ് പ്രേക്ഷകർക്കിടയിലും ശ്രദ്ധേയനാക്കി.
നാലു് സഹോദരങ്ങള്‍ സോമന്, സുരേഷ്, രാജേന്ദ്രന്, ശ്രീകുമാര്‍. മലയാള ചലച്ചിത്ര അഭിനേത്രിയായിരുന്ന സംയുക്ത വർമ്മയാണ് ഭാര്യ. ഒരു മകന് ദക്ഷ്ദാര്മ്മിക്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍ , വിജയകുമാര്‍.പി.പി.
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 1
Available Web Series : 0
Available Short Movies : 0
Relevant Articles