Gemini Unnikrishnan
Musician
തിരുവനന്തപുരം സ്വദേശിയായ ജെമിനി ഉണ്ണികൃഷ്ണൻ ചെറിയ ഒരു കാലയളവുകൊണ്ടു് മലയാളസംഗീതരംഗത്തു് ശ്രദ്ധേയനായ ഒരു യുവ സംഗീതസംവിധായകനും ഗായകനുമാണു്. ഉണ്ണികൃഷ്ണൻ ജനിച്ചതു് 1986 ജൂൺ 5നു് ആണു്. വളരെ ചെറുപ്പം മുതലേ സംഗീതത്തിൽ ഏറെ താല്പര്യം പ്രകടിപ്പിച്ചിരുന്നു. അച്ഛൻ ശ്രീ ആർ പ്രസന്നകുമാർ, അമ്മ ശ്രീമതി വിജയലക്ഷ്മി. യുവകവികൾക്കുള്ള കമലാസുരയ്യ അവാർഡിനു് അർഹയായ ദേവി ഏകസഹോദരി. ഗവണ്മെന്റ് മോഡൽ സ്കൂൾ, ബി എച്ച് എസ് എസ് കോളജ്, മാർ ഇവാനിയസ് കോളജ്, ഇൻസ്റ്റിട്യൂട് ഓഫ് ജേർണലിസം എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ചെറുപ്പം മുതൽക്കേ കർണ്ണാടകസംഗീതം അഭ്യസിക്കുവാൻ തുടങ്ങി. ഡോ.ഓമനക്കുട്ടി, സരസ്വതി ടീച്ചർ, ആദിച്ചനെല്ലൂർ അനിൽ കുമാർ, ഗീത ടീച്ചർ, ആലപ്പുഴ ശ്രീകുമാർ, പാർവ്വതീപുരം പത്മനാഭ അയ്യർ മുതലായവരാണു് ഗുരുക്കന്മാർ. അഞ്ചൽ കൃഷ്ണഅയ്യരുടെ കീഴിൽ മൃദംഗവും അഭ്യസിച്ചിട്ടുണ്ടു്.
സ്കൂളിൽ പഠിക്കുമ്പോൾ സ്ക്കൂൾ യൂത്ത്ഫെസ്റ്റിവലുകളിൽ സ്ഥിരമായി പങ്കെടുത്തിരുന്നു. കോളേജിൽ വെച്ചു് 2005 ൽ ഒരു ആൽബത്തിനുവേണ്ടി സംഗീതസംവിധാനം നിർവ്വഹിച്ചുവെങ്കിലും അതു് പുറത്തിറങ്ങിയില്ല. പിന്നീടു് 2007 ൽ ജയ്ഹിന്ദ് ടിവിയിലെ ‘നീലാംബരി’ യുടെ ശീർഷകഗാനത്തിന്റെ സംഗീതം ചെയ്തു. പിന്നീടിങ്ങോട്ടു് വിവിധ ടി വി ചാനലുകളിലെ നിരവധി സംഗീതസംബന്ധിയായ പ്രോഗ്രാമുകൾക്കുവേണ്ടി സംഗീതം നിർവ്വഹിച്ചുവരുന്നു. കൂടാതെ തമിഴ്,കന്നഡ തുടങ്ങിയ ഭാഷകളിലും പ്രവർത്തിക്കുന്നു. സ്വന്തമായി ആൽബങ്ങൾക്കും ധാരാളം മ്യൂസിക് വീഡിയോകൾക്കും സംഗീത സംവിധാനം നിർവ്വഹിച്ചു. അനവധി പരസ്യചിത്രങ്ങൾക്കും, തീം സോങ്ങുകൾക്കും സംഗീതം കൊടുത്തു. ശ്രീ എം പി സുകുമാരൻനായരുടെ ‘സ്മാരകശിലകൾ‘ക്കുവേണ്ടി തീംസോങ്ങും പശ്ചാത്തലസംഗീതവും ഒരുക്കി. ‘ജലാംശം’, ‘ആൾരൂപങ്ങൾ’ എന്നീ ചലച്ചിത്രങ്ങൾക്കു് സംഗീതസംവിധാനം നിർവ്വഹിച്ചുകൊണ്ടു് മലയാളചലച്ചിത്രരംഗത്തേക്കും ചുവടുവെച്ചു.
ജെമിനി ഉണ്ണികൃഷ്ണന്റെ സംഗീതയാത്രയിലെ ഇതു വരെയുള്ള സംഭാവനകളിൽ പ്രധാനപ്പെട്ട ചിലതു് താഴെ പറയുന്നവയാണു്.
'The Lost Heaven' എന്ന ഡൊക്യുമെന്ററിയുടെ സംഗീതം നിർവ്വഹിച്ച ഉണ്ണികൃഷ്ണനു് മികച്ച സംഗീതസംവിധാനത്തിനുള്ള ഭരതു് പി ജെ ആന്റണി സ്മാരക അവാർഡ് ലഭിച്ചു.
- ആൽബങ്ങൾ - വൺ ലവ്, ബാല്യസഖി, ലവ് ലിവ്സ് ഫോർ എവർ, ബ്ലോക്ക് പോപ്പ്.
- മ്യൂസിക് വീഡിയോകൾ - ഓണപ്പൂത്തിരുവാതിര, തുമ്പി, ഓഷ്യൻ ഓഫ് ഡ്രീംസ്, കളിപറയും കാറ്റും, വെൺതൂവലാലെ, ആറങ്ങൽ ദേവാ ശ്രീ മഹാദേവ, എന്റെ സ്വാമി അയ്യപ്പ.
- കന്നഡയിൽ - ഓഷ്യൻ ഓഫ് ഡ്രീംസ്, ഗ്രീൻ റോക്കു്, ഹെലേ നീ ഓ സഖി.
- തമിഴിൽ - പട്ടു പൂച്ചികൾ, കനവുകളിൻ കടൽ, എങ്കൾ അയ്യൻ
- പശ്ചാത്തലസംഗീതം, തീംസോങ്ങ് - സ്മാരകശിലകൾ, നങ്ങ്യാർ കൂത്തു് (എം പി സുകുമാരൻനായർ), ഏകരൂപം (ശ്രീജിത് നമ്പൂതിരി), മൂധേവി (സാഗർ), Reclaimed Outlets, കുടുംബപുരാണം തുടങ്ങിയ നിരവധി ഹ്രസ്വചിത്രങ്ങൾ. ഇവകൂടാതെ വിവിധ ടിവി ചാനലുകൾക്കുവേണ്ടി ഒട്ടനവധി ജിംഗിൾസും ചെയ്തിട്ടുണ്ടു്.
സാഹിത്യാഭിരുചിയുള്ള എൻ എസ് അരുവി ആണു് ഭാര്യ. കുടുബത്തോടൊപ്പം തിരുവനന്തപുരത്തു താമസിക്കുന്ന പ്രഗൽഭമതിയായ ഈ സംഗീത കലാകാരനു് ഇനിയും സംഗീത സംവിധാനരംഗത്തു് തന്റെ കഴിവുതെളിയിക്കുവാൻ ധാരാളം അവസരങ്ങൾ ലഭിക്കട്ടെ എന്നു് ആശംസിക്കുന്നു.
തയ്യാറാക്കിയതു് - കല്യാണി
References:
ജെമിനി ഉണ്ണികൃഷ്ണൻ നൽകിയ വിവരങ്ങൾ
Tables: Movie Songs
Category Entries to Display :
10 |
20 | 100 |
500 | ...........
Lyricist | Songs |
Dr Indrababu | 4 |
VP Sreenath | 2 |
Joy Thamalam | 2 |
Arpon Das | 1 |
Santhan Haridasan | 1 |
Anwar Ali | 1 |
Gemini Unnikrishnan | 1 |
|
Singers | Songs |
Jayachandran Kadambanad,Anishya John,Nithin Raj | 1 |
Jayachandran Kadambanad | 1 |
Najeem Arshad,Shivakami Shyamaprasad | 1 |
MG Sreekumar,Lovely Janardhanan | 1 |
Sreekanth Hariharan | 1 |
Njaralath Harigovindan | 1 |
Gemini Unnikrishnan,Nithin Raj,Vishnu Mohan | 1 |
Ajay Sathyan | 1 |
Nithin Raj,Kanchana Sreeram | 1 |
Vishnumaya Ramesh | 1 |
Mukesh,Vishnu Mohan | 1 |
Nithin Raj | 1 |
|
|
Year | Songs |
2016 | 4 |
2019 | 3 |
2014 | 2 |
2020 | 2 |
2023 | 1 |
|
Tables: Non Movie Songs
Category Entries to Display :
10 |
20 | 100 |
500 | ...........
Lyricist | Songs |
Gemini Unnikrishnan | 18 |
VP Sreenath | 1 |
Amora | 1 |
|
Singers | Songs |
Nithin Raj,Neha S Nair | 6 |
KP Udayabhanu,Nithin Raj,Neha S Nair | 5 |
Uncategorized | 4 |
Sudeep Karat | 1 |
Suresh Gopi | 1 |
Vijay Madhav,Saranya Mohan | 1 |
Vijay Madhav,Ananya | 1 |
Vijay Madhav | 1 |
|
|
Year | Songs |
2014 | 9 |
2012 | 6 |
2013 | 5 |
|