VG Sundaram
Makeup artist
വിശ്വനാഥൻ എന്നാണു് യഥാർത്ഥപേരു്. പാലക്കാടു്ജില്ലയിൽ വടവന്നൂർ പുത്തൻവീട്ടിൽ ചോയിക്കുട്ടിയമ്മയും ഗോവിന്ദമേനോനുമാണു് മാതാപിതാക്കൾ. ഈ. എസ്. എൽ. സി. പാസ്സായിട്ടുണ്ടു്. 1951 ലാണു് ഒരു വസ്ത്രാലങ്കാരകനെന്ന നിലയിൽ സിനിമാരംഗത്തു വന്നതു്. ആദ്യമലയാളചിത്രം ‘ചന്ദ്രിക’. ഏതാനും മലയാളചിത്രങ്ങൾക്കും ചില തമിഴു് തെലുങ്ക് ചിത്രങ്ങൾക്കും വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ടു്. ശ്രീമതി. ദമയന്തിയാണു് ഭാര്യ. ആഞ്ചുമക്കളുണ്ടു്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജയലക്ഷ്മി രവീന്ദ്രനാഥ്
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 0
Available Web Series :
Available Short Movies :