V Karuppayya
Makeup artist
മലയാളചിത്രങ്ങളിൽ മാത്രം പണിയെടുക്കുന്ന തമിഴ്നാട്ടുകാരനായ കറുപ്പയ്യാ ഒരു വസ്ത്രാലങ്കാരവിദഗ്ദനാണു്. 7-4-1927-ൽ ചെട്ടിനാട് ശ്രീ. വെള്ളസ്വാമിയുടെയും ശ്രീമതി. ഉണ്ണാമലൈയുടെയും പുത്രനായി ജനിച്ച ഇദ്ദേഹം 1962 ലാണു് സിനിമാരംഗത്തു പ്രവേശിച്ചതു്. ‘വിയർപ്പിന്റെ വില’യാണു് ആദ്യചിത്രം. തുടർന്ന് നിരവധി ചിത്രങ്ങളുടെ വസ്ത്രാലങ്കാരവിഭാഗത്തിന്റെ ചുമതല വഹിച്ചിട്ടുണ്ടു്. ഇദ്ദേഹത്തിനു് രണ്ടു ഭാര്യമാരും ആറു കുട്ടികളുമുണ്ടു്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് ജയലക്ഷ്മി രവീന്ദ്രനാഥ്
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 0
Available Web Series :
Available Short Movies :