N Soman
Makeup artist
1952-ൽ പതിനെട്ടാമത്തെ വയസ്സിൽ തിരുവനന്തപുരം മെരിലാന്റ് സ്റ്റുഡിയോയിൽ മേക്കപ്പ് വിഭാഗത്തിൽ ജോലിക്കുചേർന്ന സോമൻ ‘ആത്മസഖി’ മുതൽ ‘ കറുത്തരാത്രികൾ’ വരെ ആ സ്റ്റുഡിയോയിൽ നിർമ്മിച്ച എല്ലാ ചിത്രങ്ങൾക്കുവേണ്ടിയും പ്രവർത്തിച്ചിട്ടുണ്ടു്. തുടർന്നു മദ്രാസിലേക്കു മാറിയ ഇദ്ദേഹം ‘പാതിരാപാട്ടു്’, ‘വിരുതൻ ശങ്കു’ തുടങ്ങി പത്തോളം ചിത്രങ്ങലിൽ മേക്കപ്പ് വിഭാഗത്തിൽ പണിയെടുത്തു. ‘പൂജാപുഷ്പം’ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ടു്. 1935 ജനുവരി 17-നു് തിരുവനന്തപുരത്തു ഞരമ്പുവിള ബംഗ്ലാവിൽ വീട്ടിൽ ജനിച്ചു. സാമാന്യവിദ്യാഭ്യാസം നേടിയിട്ടുണ്ടു്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജയലക്ഷ്മി രവീന്ദ്രനാഥ്
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 0
Available Web Series :
Available Short Movies :