KV Bhaskaran
Makeup artist
ആലപ്പുഴ ഉദയാ സ്റ്റുഡിയോയുടെ പ്രവർത്തനകാലം മുതൽ അവിടുത്തെ മേയ്ക്കപ്പ് വിഭാഗത്തിൽ പ്രവർത്തിച്ച് തഴക്കവും പരിചയവും നേടിയ ഭാസ്കരൻ ഒരു കാലത്ത് മലയാള സിനിമകൾ നിർമ്മിക്കുന്ന സ്റ്റുഡിയോകളിലെ തിരക്കേറിയ മേയ്ക്കപ്പ് മാനായിരുന്നു.1097 കർക്കിടകം അഞ്ചാം തീയതി ആലപ്പുഴയിൽ ശ്രീമതി പെണ്ണമ്മയുടെയും ശ്രീ. വേലുവിന്റെയും പുത്രനായി ജനിച്ചു. നാലാം ഫാറം വരെ പഠിച്ചിട്ടുണ്ട്. ഭാസ്കരനു സംഗീതത്തിലും അഭിരുചിയുണ്ടായിരുന്നു.വിവാഹിതനാണ്.ഭാര്യ ശ്രീമതി ശാരദ.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 9
Available Web Series :
Available Short Movies :