K Balakrishna Pilla
കൊല്ലം പെരിനാട്ട് കേശവൻ നായരുടെയും കുഞ്ഞുകുട്ടിയമ്മയുടെയും പുത്രനായി 25.7.1928 ൽ ജനിച്ചു. 4 സ്റ്റാൻഡാർഡിൽ പഠിച്ചു കൊണ്ടിരിക്കുമ്പോൾ നവാബ് രാജമാണിക്യത്തിന്റെ നാടകക്കമ്പനിയിൽ ഹാസ്യനടനായി ചേർന്നു. മെരിലാൻഡ് സ്റ്റുഡിയോ ആരംഭിച്ച കാലത്ത് അവിടുത്തെ മേക്കപ്പ് വിഭാഗത്തിൽ ചേർന്നു. അതിനു മുൻപ് 1942 മുതൽ ചില തമിഴ് ചിത്രങ്ങളിൽ നടീനടന്മാർക്ക് വേഷവിധാനം ചെയ്തിട്ടുണ്ട്.വിവാഹിതനാണ്.ശ്രീമതി കെ. തങ്കമ്മയാണ് ഭാര്യ.ആത്മസഖിയാണ് ബാലകൃഷ്ണ പിള്ളയുടെ ആദ്യ മലയാള ചിത്രം.കൂടാതെ നാല്പതിൽ പരം ചിത്രങ്ങളുടെ വേഷവിധാനത്തിൽ പങ്കെടുത്തിട്ടുണ്ട്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 0
Available Web Series :
Available Short Movies :