Unni
Lyricist
|
Year of First Song | |
Year of Last Song | |
Number of Songs | 3 |
Movies Written Songs For | 0 |
Favorite Singer | KS Chithra |
Favorite Musician | Rajamani |
Favorite Director Written Songs For | |
Number of Years in the Field | 1 |
‘ഗൊറില്ലാ’ എന്ന ചിത്രത്തിലെ അസാധാരണ നായകവേഷത്തെ അവതരിപ്പിച്ചു പ്രസിദ്ധനായിത്തീർന്ന ശ്രീ ഉണ്ണി ജനിച്ചതു് കൊല്ലത്തു് കൈതകോടു് എന്ന സ്ഥലത്തു് മൈലപ്പള്ളിൽ വീട്ടിലാണു്. കേശവപിള്ള - തങ്കമ്മ ദമ്പതികളുടെ ഏഴാമത്തെ പുത്രനാണു് ഉണ്ണി. സിനിമയോടും അഭിനയത്തോടും ഏറെ താല്പര്യമുണ്ടായിരുന്ന ഉണ്ണി മെക്കാനിക്കൽ ഏഞ്ചിനീയറിങ്ങ് പാസ്സായതിനുശേഷം തന്റെ സിനിമാമോഹം സഫലമാക്കുക എന്ന ഉദ്ദേശത്തോടുകൂടി മദ്രാസിലേയ്ക്കു് പൊയി. ആദ്യം ഒരു ജോലിസമ്പാദിച്ചതിനുശേഷം അഭിനയമോഹം പൂർത്തികരിക്കുവാൻ ശ്രമിക്കുക എന്ന ലക്ഷ്യത്തോടെ ശ്രമം ആരംഭിക്കുകയും മദ്രാസ് ഹെവി വെഹിക്കിൾസിൽ നല്ല ഒരു ജോലി കരസ്ഥമാക്കുകയും ചെയ്തു.
പിന്നീടു് സിനിമയിൽ അഭിനയിക്കുവാനുള്ള അവസരങ്ങൾക്കായി ശ്രമിക്കുവാൻ തുടങ്ങി. ചില സിനിമകളിൽ അവസരം ലഭിക്കുകയും 1982 ൽ പുറത്തിറങ്ങിയ ശ്രീ ശ്രീകുമാരൻ തമ്പിയുടെ ‘എനിക്കും ഒരു ദിവസം’ എന്ന ചിത്രത്തിൽ അപ്രധാനമല്ലാത്ത ഒരു വേഷം ചെയ്യുകയും അതിലൂടെ സിനിമാമേഖലയിൽ തന്റെ സാന്നിദ്ധ്യം അറിയിക്കുകയും ചെയ്തു. പിന്നീടും ചില ചിത്രങ്ങളിൽ തരക്കേടില്ലാത്ത വേഷങ്ങൾ ലഭിച്ചു. ശ്രീ കെ എസ് ഗോപാലകൃഷ്ണന്റെ ‘ഗൊറില്ലാ’ എന്ന ചിത്രത്തിലാണു് ആദ്യമായി നായകവേഷം ലഭിക്കുന്നതു്. ഈ ചിത്രത്തിൽ പ്രത്യേകതയുള്ള ഒരു നായകവേഷം അത്യുജ്ജ്വലമായി അവതരിപ്പിച്ച ഉണ്ണി ഏറെ ശ്രദ്ധിക്കപ്പെട്ടു. ആ ചിത്രം കണ്ടിട്ടുള്ളവർ ആരുംതന്നെ ഇദ്ദേഹത്തെ മറക്കുകയില്ല. ആ സിനിമ സാമ്പത്തികമായി വിജയിച്ച ഒരു ചിത്രമായിരുന്നു. തുടർന്നു് പത്താമുദയം,ആവനാഴി, സ്വർഗ്ഗം,നാൽക്കവല,ഇത്രയും കാലം തുടങ്ങിയ ഒട്ടെറെ സിനിമകളിൽ അഭിനയിച്ചു ഈ കലാകാരൻ.
തയ്യാറാക്കിയതു് - കല്യാണി
References :
മലയാളത്തിലെ അഭിനേതാക്കളുടെ വ്യക്തിവിവരങ്ങൾ (1989) - ലേഖകൻ കടുവാക്കുളം ആന്റണി
മലയാളസംഗീതം- Malayalam Music & Movie Encyclopedia
Tables: Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Musician | Songs |
Rajamani | 3 |
Ratheesh Vegha | 1 |
Canatious Athipozhiyil | 1 |
|
Singers | Songs |
Jassie Gift | 1 |
Vidhu Prathap,Anwar Sadath | 1 |
KS Chithra | 1 |
Mano,Minmini | 1 |
Biju Narayanan | 1 |
|
|
Year | Songs |
NA | 3 |
2017 | 1 |
2016 | 1 |
|