Unnayi Warrier
നളചരിതം ആട്ടക്കഥയുടെ കർത്താവായ ഉണ്ണായി വാര്യർ എ ഡി 18 ശതകത്തിൽ ഇരിങ്ങാലക്കുട അകത്തൂട്ടു വാരിയത്തു ജനിച്ചതാണെന്ന് കരുതപ്പെടുന്നു.കാർത്തിക തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ പ്രോത്സാഹനത്തിനു ഉണ്ണായി വാര്യർ പാത്രമായെന്നും കുഞ്ചൻ നമ്പ്യാരോടൊപ്പം അദ്ദേഹം തിരുവനന്തപുരത്ത് താമസിച്ചിരുന്നു എന്നും കരുതുന്നു.1749 ൽ നളചരിതം ആട്ടക്കഥ ക്ഷേത്രാങ്കണത്തിൽ അവതരിപ്പിച്ചതായി ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഗ്രന്ഥവരികളിൽ രേഖപ്പെടുത്തിയതായി കാണുന്നുണ്ട്.കുഞ്ചൻ നമ്പ്യാരുമായി ചില നർമോക്തികൾ കൈമാറിയ കഥകളിൽ നിന്നും നമ്പ്യാരുടേ ജീവിതകാലം തന്നെയാണ് ഇദ്ദേഹത്തിന്റെയും എന്ന് അനുമാനിക്കാം.
എഴുതിയത് : ജിജാ സുബ്രമണ്യന്‍