Irayimman Thampi
Lyricist
|
Year of First Song | 1988 |
Year of Last Song | 1998 |
Number of Songs | 2 |
Movies Written Songs For | 2 |
Favorite Singer | S Janaki |
Favorite Musician | Kaithapram |
Favorite Director Written Songs For | Jayaraj |
Number of Years in the Field | 11 |
1738 ഒക്ടോബറിൽ ചേർത്തല നടുവിലെ കോവിലകത്ത് കേരളവർമ്മ തമ്പാന്റെയും പാർവതിപ്പിള്ള തങ്കച്ചിയുടേയും പുത്രനായി കരമനയിൽ ജനിച്ചു.തിരുവിതാം കൂറിൽ എല്ലാ ക്ഷേത്രങ്ങളും സന്ദർശിക്കുകയും ക്ഷേത്രകലകളും സംസ്കാരവുമായി ബന്ധപ്പെടുകയും ചെയ്ത ഇരയിമ്മൻ തമ്പി കൗമാരകാലത്തു തന്നെ ദേവീസ്തുതികളും ഓജസ്സുള്ള ഒറ്റ ശ്ലോകങ്ങളും രചിക്കുകയുണ്ടായി.1815 ൽ തിരുവിതാം കൂറിലെ ആസ്ഥാനകവിയായി ഇരയിമ്മൻ തമ്പിയുടെ ആട്ടക്കഥകൾ അവതരണ സൗകര്യം കൊണ്ടും സാഹിത്യഭംഗി കൊണ്ടും പ്രഥമഗണനായങ്ങളാണ്.ഉത്തരാസ്വയംവരത്തിലെ “ വീര വിരാട കുമാര വിഭോ “ എന്ന വിഖ്യാതമായ കുമ്മിയുടെ രചയിതാവായ ഇരയിമ്മൻ തമ്പി സാമാന്യജനങ്ങൾക്കിടയിൽ പ്രസിദ്ധിയാർജ്ജിച്ചത് ഓമനത്തിങ്കൾക്കിടാവോ എന്ന താരട്ടു പാട്ടിലൂടേയാണ്. കർണാടക രാഗങ്ങളിൽ പാടുന്ന കൃതികളുടെ രചയിതാവെന്ന നിലയിലും സ്ഥിരപ്രതിഷ്ഠ നേടിയ ഇരയിമ്മൻ തമ്പി മലയാളത്തിലും സംസ്കൃതത്തിലുമായി 23 കഥകളിപ്പദങ്ങളും 5 വർണ്ണങ്ങളും രണ്ടു ഭക്തി പ്രബന്ധങ്ങളും ഒരു കുമ്മിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.കൂടാതെ സുഭദ്രാഹരണം കൈക്കൊട്ടിക്കളിപ്പാട്ടും മുറജപപ്പാനയും ഇദ്ദേഹത്തിന്റെ രചനകളായുണ്ട്. പ്രശസ്ത കവയിത്രി കുട്ടിക്കുഞ്ഞു തങ്കച്ചി ഇരയിമ്മൻ തമ്പിയുടെ പുത്രിയാണ്.14 വയസ്സു മുതൽ കവിതയെഴുത്താരംഭിച്ച ഇരയിമ്മൻ തമ്പിക്ക് രാജകുടുംബാംഗങ്ങളുടെ സിംഹാസനാരോഹണം , വിവാഹം , ചരമം , തുടങ്ങിയ ചടങ്ങുകൾ, ക്ഷേത്രത്തിലെ ഉത്സവങ്ങൾ, ദേവീദേവ പ്രശസ്തികൾ എല്ലാം തന്നെ കവിതാ രചനക്ക് വിഷയീഭവിച്ചിട്ടുണ്ട്.1856 ആഗസ്റ്റ് മാസത്തിൽ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.
എഴുതിയത് : ജിജാ സുബ്രമണ്യന്‍
Tables: Movie Songs
Category Entries to Display :
10 |
20 |
100 | 500 | ...........
Musician | Songs |
MB Sreenivasan | 1 |
Kaithapram | 1 |
|
Singers | Songs |
KJ Yesudas | 1 |
S Janaki | 1 |
|
|
|
Tables: Non Movie Songs
Category Entries to Display :
10 |
20 |
100 | 500 | ...........
Musician | Songs |
Traditional | 3 |
Joy Thottan,KP Udayabhanu | 2 |
Sreevalsan J Menon | 1 |
G Devarajan | 1 |
|
Singers | Songs |
MG Sreekumar | 1 |
Sudheer Warrier | 1 |
KS Chithra | 1 |
Sreevalsan J Menon | 1 |
S Janakidevi | 1 |
Uncategorized | 1 |
|
Raga | Songs |
Reethigowla | 2 |
Surutti | 1 |
|
Year | Songs |
NA | 3 |
2006 | 2 |
2002 | 1 |
2007 | 1 |
|
Relevant Articles