CR Ramani
Dubbing
സി ആർ രമണി ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റാണ്. രാധാലക്ഷ്മിയെന്നാണ് യഥാർത്ഥ പേര്. രമണിയുടെ പിതാവ് മദ്രാസ് സംസ്ഥാന സർവീസിൽ ഉദ്യോഗസ്ഥനായിരുന്ന ഹരിരാമൻ നായരാണ്. മാതാവ് കാർത്ത്യായനിയമ്മ.18.01.1951 ൽ കോയമ്പത്തൂരിൽ ജനിച്ചു.എസ് എസ് എൽ സി പാസ്സായിട്ടുണ്ട്. സംഗീതം അഭ്യസിച്ചിട്ടുണ്ട്.കുട്ടിക്കുപ്പായം, സ്ഥാനാർത്ഥി സാറാമ്മ , മുറപ്പെണ്ണ് , കള്ളിച്ചെല്ലമ്മ തുടങ്ങിയ ചിത്രങ്ങളിൽ പാടിയിട്ടുണ്ട്.ഒരു നടിയായ സി ആർ രതീദേവി രമണിയുടെ സഹോദരിയാണ്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍