Venugopala Menon (P Venu)
Director
1940 നവംബര്‍ മാസം 8നു് തൃശൂര്‍ ജില്ലയിലെ പുനാട്ടുകരയില് ജനിച്ചു. പാട്ടത്തില്‍ മാധവക്കുറുപ്പിന്റെയും അമ്മിണിയമ്മയുടെയും മൂന്നു മക്കളില്‍ ഒരാള്‍. ഭാര്യ ശശികല. വിജയനും ശ്രീദേവിയും മക്കളാണു്. തൃശൂരിലെ വിവേകോദയം ഹൈസ്ക്കൂളിലും തുടര്‍ന്നു് തിരുവനന്തപുരം ഇന്റര്‍മീഡിയറ്റ് കോളേജിലും പഠനം പൂര്‍ത്തിയാക്കിയ ശേഷം 1957ല്‍ തിരുവനന്തപുരം മെരിലാന്റ് സ്റ്റുഡിയോയില്‍ സംവിധാനം പഠിക്കാനെത്തി. ആദ്യ ചിത്രം ജയില്‍പ്പുള്ളി. ഇതില്‍ പ്രേംനസീറും മിസ്സ് കുമാരിയും ആയിരുന്നു നായകനും നായികയും.
1967ല്‍ ഏപ്രില്‍ 14നു റിലാസായ ഉദ്യോഗസ്ഥയാണു് അക്കാലത്തെ ബഹുതാര സിനിമയായി അംഗീകരിക്കപ്പെട്ടിരുന്നതു്. അതില്‍ സത്യന്, നസീര്‍, മധു, ഉമ്മര്‍ തുടങ്ങിയവരോടൊപ്പം ശാരദയും പ്രമുഖവേഷം ഇട്ടു.
2003ല്‍ നാഷണല്‍ ഫിലിം കോര്‍പ്പറേഷനു വേണ്ടി ചെയ്ത ഹരിനാമകീര്‍ത്തനം ആണു് അവസാന ചിത്രം. സ്വന്തമായി കുറച്ചു് ചിത്രങ്ങള്‍ നിര്‍മ്മിച്ചു. വേണുഗോപാലമേനോന് സംവിധാനം നര്‍വ്വഹിച്ച പത്തൊളം സിനിമകളുടെ കഥയും തിരക്കഥയും സംഭാഷണവും ഇദ്ദേഹം തന്നെ ആയിരുന്നു. ആള്‍മാറാട്ടം, ബോയ്ഫ്രണ്ട് തുടങ്ങിയ ചിത്രങ്ങളുടെ ഗാനരചനയും ഇദ്ദേഹം ആയിരുന്നു.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 21
Available Web Series : 0
Available Short Movies : 0