VS Raghavan
1912 മാർച്ച് 20 നു ശ്രീ. എസ് വരദാചാരിയുടെയും ശ്രീമതി പൊന്നമ്മയുടെയും മൂത്ത പുത്രനായി ജനിച്ചു. എസ് എസ് എൽ സി പാസ്സായ ശേഷം 1931 ൽ മദ്രാസ് റോക്സി തിയേറ്ററിൽ ഓപ്പറേറ്ററായി. 1933 ൽ സൗണ്ട് സിറ്റി സ്റ്റുഡിയോയിലും തുടർന്ന് വേൽ പിക്ചേഴ്സിലും റിക്കാർഡിസ്റ്റായി ചേർന്നു.1940 മുതൽ 43 വരെ പ്രഗതി പിക്ചേഴ്സിൽ റിക്കാർഡിസ്റ്റായി ജോലി ചെയ്തു.1944 ൽ വാഹിനി സ്റ്റുഡിയോയിൽ ചീഫ് എഞ്ചിനീയറും ജനറൽ മാനേജരുമായി നിയമിതനായി. നല്ല തങ്ക എന്ന മലയാള ചിത്രം റിക്കാർഡിംഗും റീ റിക്കാർഡിംഗും നടത്തിയത് ഇദ്ദേഹമാണ്.1949 ൽ രേവതി സ്റ്റുഡിയോ ആരംഭിച്ചു. 1950 ൽ ചന്ദ്രിക എന്ന മലയാള ചിത്രം സംവിധാനം ചെയ്തു. ചില തമിഴ് ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. 1964 മെയ് 31 നു അന്തരിച്ചു.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 1
Available Web Series : 0
Available Short Movies : 0