T Hariharan Nambeesan
Director
‘മാണിക്യക്കൊട്ടാരം’ എന്ന ചിത്രത്തിന്റെ സഹസംവിധായകനായി മലയാളസിനിമാവേദിയിൽ വന്ന ഹരിഹരൻ 21-6-1940-ൽ താമരശേരി നളിനിനിവാസിൽ ശ്രീ. എൻ. മാധവൻ നമ്പീശന്റേയും, ശ്രീമതി. ടി. പാർവ്വതിയമ്മയുടേയും പുത്രനായി ജനിച്ചു. പ്രീഡിഗ്രിയും ഡ്രായിംഗ്, പെയിന്റിംഗ്, സ്കെച്ചിംഗ് എന്നിവയിൽ ഹയർ പരീക്ഷയും പാസ്സായിട്ടുണ്ടു്. പൊതുമരാമത്തുവകുപ്പിൽ ഉദ്യോഗസ്ഥനായും, ഡ്രായിംഗ് മാസ്റ്ററായും, ഫിലിം വിതരണക്കമ്പനിയിൽ ഉദ്യോഗസ്ഥനായും, പത്രപ്രവർത്തകനായും, കുറെക്കാലം പ്രവർത്തിച്ചശേഷമാണു് സിനിമാരംഗത്തേക്കു് കടന്നുവന്നതു്. പതിമൂന്നോളം മലയാളചിത്രങ്ങളുടെ സഹസംവിധായകനായും ‘കളിയല്ല കല്യാണം’, ‘തളിരുകൾ’ എന്നീ ചിത്രങ്ങളുടെ അസോഷിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ടു്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജയലക്ഷ്മി രവീന്ദ്രനാഥ്
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 0
Available Web Series : 0
Available Short Movies : 0