Shankar
Director
1960 ജൂണ്‍ 22നു് കാര്‍ത്തിക നക്ഷത്രത്തില്‍ തൃശൂര്‍ കേച്ചേരിയില്‍ തെക്കേവീട്ടില്‍ എന്‍ പി പണിക്കരുടെയും സുലോചനയുടെയും മകനായി ശങ്കര്‍ ജനിച്ചു. ഐ ഡി പി എല്‍ ല്‍ സീനിയര്‍ പേഴ്സണല്‍ മാനേജര്‍ ആയിരുന്നു അച്ഛന്. സഹോദരന് കൃഷ്ണകുമാര്‍. സഹോദരി ഇന്ദ്ര. ശങ്കറിന്റെ ബാല്യം മദ്രാസിലായിരുന്നു. മദ്രാസ് സേന്റ് ബീറ്റ്സ് ഹൈസ്ക്കൂളില്‍ നിന്നു് സ്ക്കൂള് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഋഷികേശിലെ ഗുഡുവാള് യൂണിവേഴ്സിറ്റിയില്‍ സാഹിത്യത്തില്‍ ബിരുദമെടുത്തു. തുടര്‍ന്നു് സൗത്ത് ഇന്ത്യന്‍ ഫിലിം ചേമ്പേഴ്സ് സ്ക്കൂള് ഒഫ് ആര്‍ട്ട്സില്‍ നിന്നും അഭിനയത്തില്‍ ബിരുദം നേടി. സ്ക്കൂള് ഒഫ് ആക്ടിംഗില് പഠിച്ചുകൊണ്ടിരിക്കെ ടി രാജേന്ദ്രന്റെ ഒരു തലൈരാഗത്തില് അഭിനയിക്കാന്‍ അവസരം ലഭിച്ചു. ഈ ചിത്രം വിജയമായിരുന്നു. ചിത്രം പ്രദര്‍ശിച്ചു വരുമ്പോള്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലേക്കു് ക്ഷണം വന്നു. പുതുമുഖങ്ങളെ വച്ച് ഫാസില്‍ ഒരുക്കിയ ഈ ചിത്രം വന്‍ വിജയം നേടി. അതോടെ ശങ്കറിനെ തേടി ധാരാളം അവസരങ്ങള്‍ വന്നുതുടങ്ങി.
ഏഷ്യാനെറ്റിലെ മഞ്ഞു പോലെ എന്ന സീരിയലില്‍ അഭിനയിച്ചുകൊണ്ടു് ടെലിവിഷനില്‍ വന്നു. തുടര്‍ന്നു് സ്വരരാഗം, പരസ്പരം തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചു. ഇവിടം സ്വര്‍ഗ്ഗമാണു് എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തില്‍ സജീവമായി.
ഫയര്‍, കേരളോത്സവം എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഒരു തലൈ രാഗത്തിനു് തമിഴ്നാടു് സര്‍ക്കറിന്റെ പ്രത്യേക അവാര്‍ഡ് ലഭിച്ചു.
രൂപലേഖയാണു് ഭാര്യ. തിരുവനന്തപുരത്താണു് താമസം.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 5
Available Web Series : 0
Available Short Movies : 0