Rajeev Anchal
Director
കൊല്ലം ജില്ലയിലെ ആലഞ്ചേരിയില്‍ 1956 ഡിസംബര്‍ 20നു് കെ എന്‍ വിദ്യാധരന്റെയും പൊന്നമ്മയുടെയും മകനായി ജനിച്ചു. ഏരൂര്‍ ഗവണ്മെന്റ് ഹൈസ്ക്കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം സെന്റ് ജോണ്‍സ് കോളേജ് അഞ്ചലും, കോളേജ് ഒഫ് ഫൈന്‍ ആര്ട്ട്സിലുമായി പഠനം പൂര്‍ത്തിയാക്കി.
പത്മരാജന് സംവിധാനം ചെയ്ത ഞാന്‍ ഗന്ധര്വ്വന് എന്ന ചിത്രത്തിലെ കലാസംവിധാനത്തിനു് രാജീവ് അഞ്ചലിനു് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. പിന്നീടു് 1997ല്‍ പുറത്തിറങ്ങിയ ഗുരു ഓസ്ക്കാര്‍ നാമനിര്‍ദ്ദേശത്തിന്റെ പട്ടികയിലുണ്ടായിരുന്നു. കാശ്മീരത്തിനു് മികച്ച സംവിധായകനുള്ള ക്രിട്ടിക്സ് അവാര്‍ഡ് ലഭിച്ചു. 1990ല്‍ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള അവാര്‍ഡും അമ്മാനം കിളിയിലൂടെ രാജീവ് സ്വന്തമാക്കി.
അമേരിക്കയില്‍ നടന്ന ന്യൂയോര്‍ക്ക് ഇന്റര്‍നാഷണല്‍ ഇന്‍ഡിപെന്‍ഡന്റ് ഫിലിം ആന്‍ഡ് വീഡിയോ ഫെസ്റ്റിവലില്‍ വച്ചു് രാജീവ് അഞ്ചലിനു് മികച്ച സംവിധാനത്തിനും മികച്ച തിരക്കഥാകൃത്തിനുമുള്ള അവാര്‍ഡ് ലഭിച്ചു. ബിയോണ്ട് ദ സോള്‍ എന്ന ഇംഗ്ലീഷ് ചിത്രത്തിനായിരുന്നു അതു്. ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങള്‍ക്കു് സംവിധാനവും കലാസംവിധാനവും നിര്‍വ്വഹിച്ച രാജീവ് അഞ്ചല്‍ പല ചിത്രങ്ങള്‍ക്കും വേണ്ടി തിരക്കഥാകൃത്തിന്റെ വേഷവും അണിഞ്ഞിട്ടുണ്ടു്. ചില ടെലിഫിലിമുകളും സംവിധാനം ചെയ്തു.
ഭാര്യ പത്മം. മകള്‍ ഗാര്‍ഗി. മകന് പത്മജന്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 11
Available Web Series : 0
Available Short Movies : 0