Rajan P Dev
Director
എസ് ജെ ദേവിന്റെയും കുട്ടിയമ്മയുടെയും മകനായി 1954 മേയ് 20നു് തിരുവല്ലയില്‍ ജനിച്ചു. ഒരു സഹോദരിയുണ്ടു്, റാണിയമ്മ. ചേര്‍ത്തല ഗവണ്മെന്റ് ബോയ്സ് ഹൈസ്ക്കൂള്, ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ്, എസ് എന്‍ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എണ്‍പതുകളുടെ തുടക്കത്തില്‍ സഞ്ചാരി എന്ന ചിത്രത്തിലായിരുന്നു ആദ്യം അഭിനയിച്ചതെങ്കിലും ചലച്ചിത്രരംഗത്തു് രാജന് പി ദേവിനെ ശ്രദ്ധേയനാക്കിയതു് ഇന്ദ്രജാലമാണു്.
പ്രതിനായക സ്പര്ശ്ശമുള്ള വേഷങ്ങളില്‍ കൂടുതല്‍ തിളങ്ങുന്ന രാജന് പി ദേവ് അഭിനയിച്ച പ്രധാന ചിത്രങ്ങള്‍ ജാക്ക്പോട്ട്, മാന്ത്രികം, ക്രൈം ഫയല്‍, അച്ചാമ്മക്കുട്ടിയുടെ അച്ചായന്, ദ കിംഗ്, എഴുപുന്ന തരകന്, രക്തസാക്ഷികള്‍ സിന്ദാബാദ്, ഗുരുശിഷ്യന് എന്നിവയാണു്. ഉദയായിലെ ഫിലിം റെപ്രസന്റേറ്റിവും ഗായകനും നാടകനടനും സംവിധായകനും ഒക്കെ ആയിരുന്ന രാജന് പി ദേവ് ചേര്‍ത്തല ജൂബിലി തിയേറ്റേഴ്സ് എന്ന നാടകട്രൂപ്പ് സ്വന്തമായി ഉണ്ടു്. അച്ചാമ്മക്കുട്ടിയുടെ അച്ചായന് എന്ന ചിത്രത്തിലൂടെ 1988ല്‍ സംവിധായകനായി. 1984, 1986 വര്‍ഷങ്ങളില്‍ ഏറ്റവും നല്ല നാടകനടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ടു്. കാട്ടുകുതിരയിലെ കൊച്ചുവാവയാണു് നാടകത്തിലെ മികച്ച വേഷം.
ഭാര്യ ശാന്തമ്മ. മക്കള്‍ ആഷമ്മ, ജുബില്‍ രാജ് (കണ്ണന്).
2009 ജൂലൈ 29നു് അന്തരിച്ചു.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 3
Available Web Series : 0
Available Short Movies : 0