RS Prabhu
Director
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എന്ന നിലയിൽ ചന്ദ്രതാരായുടെ എല്ലാ പ്രശസ്ത ചിത്രങ്ങളുടെയും പിന്നിൽ പ്രവർത്തിച്ചിട്ടുള്ള ശ്രീ. ആർ എസ്സ് പ്രഭു മലയാള സിനിമാ ലോകത്ത് സർവ്വ വിദിതനാണ്. ആർ ശ്രീനിവാസ പ്രഭുവെന്നാണ് യഥാർത്ഥ പേര്. 1951 ൽ രക്തബന്ധം എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ മാനേജരായിട്ടാണ് സിനിമാ വേദിയിൽ പ്രവേശിച്ചത്.1954 മുതൽ ചന്ദ്രതാരയുടെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയി പ്രവർത്തിച്ചിരുന്നു.രക്തബന്ധം, മൂടുപടം,അസുരവിത്ത് എന്നീ പടങ്ങളിൽ ചെറിയ റോളുകൾ അഭിനയിച്ചിട്ടുമുണ്ട്.രാജമല്ലി എന്ന ചിത്രത്തിന്റെ നിർമ്മാതാവും സംവിധായകനും ഇദ്ദേഹം തന്നെയാണ്.
1930 മെയ് മാസം 5 നു വടക്കൻ പറവൂരിൽ ജനിച്ചു. പിതാവ് ശ്രീ. രാമചന്ദ്രപ്രഭുവും മാതാവ് യശോദാപ്രഭുവുമാണ്.എസ് എസ് എൽ സി പാസ്സായിട്ടുണ്ട്.പത്നി : ശാരദാപ്രഭു
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 1
Available Web Series : 0
Available Short Movies : 0