R Velappan Nair
Director
1907 നവംബർ 29-നു ആലപ്പുഴയിൽ ജനിച്ച ശ്രീ. വേലപ്പൻ ഒരു ഛായാഗ്രാഹകനായാണു് മലയാളസിനിമാരംഗത്തു പ്രവേശിച്ചതു്. ആദ്യകാലത്തു നിർമ്മിച്ച ‘സ്ത്രീ’ എന്ന ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചതു ഇദ്ദേഹമാണു്. ‘യാചകൻ’, ‘ലോകനീതി’, ‘കാലം മാറുന്നു’, ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്നീ ചിത്രങ്ങളുടെയും സംവിധായകനായി പ്രവർത്തിച്ചിട്ടുണ്ടു്. നൃത്തങ്ങളോ, സംഭാഷണമോ ഇല്ലാത്ത മലയാളത്തിലെ ഏകചിത്രമായ ‘ആര്യങ്കാവ് കൊള്ളസംഘം’ നിർമ്മിച്ചതും സംവിധാനം ചെയ്തതും ക്യാമറയിലേക്കു പകർത്തിയതും ഇദ്ദേഹമാണു്. ആലുവാ അജന്താ സ്റ്റൂഡിയോയിലെ ക്യാമറവിഭാഗത്തിന്റെ ചുമതല വഹിച്ചിട്ടുണ്ടു്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജയലക്ഷ്മി രവീന്ദ്രനാഥ്
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 6
Available Web Series : 0
Available Short Movies : 0