PV Krishnayyer
Director
1917-ൽ പാലക്കാട്ടു ജനിച്ചു. ശ്രീമതി. മീനാക്ഷിയമ്മാളും ശ്രീ. വെങ്കിടാചലയ്യരുമാണു് മാതാപിതാക്കൾ.
ആലത്തൂർ ഹൈസ്ക്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. 1934-ൽ മെഡിസിനു പഠിക്കണമെന്ന ഉദ്ദേശത്തോടെ കോൽഹപ്പൂരിലെത്തി. അവിടെവെച്ചു് ‘കൃഷ്ണമുരാരി’ എന്ന തമിഴ്ചിത്രത്തിലഭിനയിക്കുവാൻ അവസരം ലഭിച്ചു. തുടർന്നു ചിത്രം പൂർത്തിയായപ്പോൾ ഛത്രപതി സിനിടോൺ എന്ന സ്റ്റുഡിയോയിലെ ക്യാമറാവിഭാഗത്തിൽ ചേർന്നു. കോൽഹപ്പൂർ സിനിടോൺ സ്റ്റുഡിയോയിൽ നിർമ്മിച്ച ‘ഗംഗാവതാരം’ എന്ന മറാഠിചിത്രം സംവിധാനം ചെയ്തു. 1936-ൽ സേലം മോഡേൺ തിയേറ്റേഴ്സിലെത്തി. 1940 വരെ അവിടെ ചീഫ് ക്യാമറാമാനായി ജോലിനോക്കി. ‘ബാലൻ’ എന്ന ആദ്യത്തെ മലയാളചിത്രത്തിന്റെ ഛായാഗ്രാഹകനാണു്. 1940 മുതൽ 1947 വരെ മദ്രാസ് പ്രഗതി സ്റ്റുഡിയോയിൽ ക്യാമറാമാനായി ജോലി നോക്കി. അതിനുശേഷം സംവിധായകനായി മാറി. ‘നിർമ്മല’, ‘നല്ലതങ്ക’ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തതു് ഇദ്ദേഹമാണു്. വിവാഹിതനാണു്. ഭാര്യ ശ്രീമതി. സരസ്വതി. ഒരു മകളും ഒരു മകനുമുണ്ടു്. മകൾ ഡോക്ടറാണു്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് ജയലക്ഷ്മി രവീന്ദ്രനാഥ്
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 2
Available Web Series : 0
Available Short Movies : 0