MRS Mani
1910 ൽ തഞ്ചാവൂരി ജനിച്ചു.1928 ൽ മൂകചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ട് സിനിമാവേദിയിൽ പ്രവേശിച്ചു. സംസാരിക്കുന്ന ചിത്രങ്ങൾ നിർമ്മിക്കപ്പെട്ടു തുടങ്ങിയപ്പോൾ ചിത്രനിർമ്മാണത്തിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചു പരിജ്ഞാനം നേടിക്കഴിഞ്ഞിരുന്ന മണി സംവിധായകനായി ഉയർന്നു. ശ്രീ. കെ സുബ്രഹ്മണ്യവുമൊത്ത് അനവധി തമിഴു ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഉദയായുടെ അച്ഛൻ എന്ന ചിത്രത്തിന്റെ ഡയറക്ടറായി മലയാള സിനിമയുമായി ബന്ധപ്പെട്ടു.അവൻ വരുന്നു , കിടപ്പാടം എന്നീ ചിത്രങ്ങളും ഇദ്ദേഹം തന്നെയാണ് സംവിധാനം ചെയ്തത്. തെലുങ്ക്, കന്നട ഭാഷാചിത്രങ്ങളും മണി സംവിധാനം ചെയ്തിട്ടുണ്ട്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 3
Available Web Series : 0
Available Short Movies : 0