K Vembu
Director
മലയാളത്തിൽ കോളിളക്കം സൃഷ്ടിച്ച ‘ജീവിതനൌക’, ‘അമ്മ‘ എന്നീ ചിത്രങ്ങളുടെ സംവിധായകനാണു് ശ്രീ. വെമ്പു അയ്യർ. 1915 ഏപ്രിൽമാസത്തിൽ ശ്രീ. സി. എസ്. കല്യാണരാമയ്യരുടെയും ശ്രീമതി. സാവിത്രിയമ്മാളുടേയും പുത്രമായി ചിദംബരത്തു് ജനിച്ചു.
എസ്. എസ്. എൽ. സി പാസ്സായിട്ടുണ്ടു്. 1935-ൽ ചലച്ചിത്രവേദിയുമായി ബന്ധപ്പെട്ടു. ഇദ്ദേഹം സംവിധാനം ചെയ്ത ആദ്യചിത്രം മദനമാലയാണു് (തമിഴു്). രണ്ടു മലയാളചിത്രങ്ങളുൾപ്പെടെ പതിനെട്ടു ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ടു്. വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമാണു്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജയലക്ഷ്മി രവീന്ദ്രനാഥ്
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 2
Available Web Series : 0
Available Short Movies : 0