K Thankappan
Director
നൃത്ത സംവിധായകനും നിർമ്മാതാവുമായ ശ്രീ തങ്കപ്പൻ ആറ്റിങ്ങൽ സ്വദേശിയാണ്. ശ്രീ കൃഷ്ണപിള്ളയുടെയും ശ്രീമതി പൊന്നമ്മയുടെയും പുത്രനായി കൊല്ലവർഷം 1112 തുലാമാസത്തിൽ ജനിച്ചു. മലയാളം ഏഴാം ക്ലാസ്സ് പാസ്സായിട്ട് ഗുരു ഗോപിനാഥിന്റെ ശിഷ്യനായി നൃത്തം അഭ്യസിച്ചു. തമിഴു ചിത്രമായ ചന്ദ്രലേഖയിൽ ഒരു നർത്തകനായി 1947 ൽ സിനിമാരംഗവുമായി ബന്ധപ്പെട്ടു.ശ്രീ തങ്കപ്പൻ നൃത്ത സംവിധാനം നിർവഹിച്ച ആദ്യ മലയാള ചലച്ചിത്രം ആത്മശാന്തിയാണ്. അനേകം മലയാള ചിത്രങ്ങൾക്കും അനവധി തമിഴ്, തെലുങ്ക് ചിത്രങ്ങൾക്കും കെ പി എ സി , കാളിദാസ കലാകേന്ദ്രം എന്നീ സംഘടനകളുടെ അനേകം നാടകങ്ങൾക്കും നൃത്ത സംവിധാനം നിർവഹിച്ചിട്ടുണ്ട്. കാട്ടുപൂക്കൾ , കരുണ എന്നീ രണ്ടു മലയാള ചിത്രങ്ങൾ നിർമിച്ചതും സംവിധാനം ചെയ്തതും ശ്രീ തങ്കപ്പൻ ആണ്.പത്നി ശ്രീമതി ചിത്ര
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജിജാ സുബ്രമണ്യന്‍
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 5
Available Web Series : 0
Available Short Movies : 0