K Sukumaran Nair
1928 ജൂലായ് 23-നു് തിരുവനന്തപുരത്തു് ഇടവാമഠത്തിൽ ശ്രീ. കൃഷ്ണപിള്ളയുടേയും, ശ്രീമതി. ചെല്ലമ്മ അമ്മയുടെയും പുത്രനായി ജനിച്ച ശ്രീ. സുകുമാരൻ നായർ സർക്കാർജോലി ഉപേക്ഷിച്ചാണു് 1954-ൽ സിനിമാരംഗത്തു വന്നതു്. നേമം മെരിലാന്റ് സ്റ്റുഡിയോയിൽ ശ്രീ. സുബ്രഹ്മണ്യത്തിന്റെ പ്രത്യേകതാല്പര്യപ്രകാരം ‘സി. ഐ. ഡി’ എന്ന ചിത്രത്തിന്റെ പ്രധാന സഹസംവിധായകനായി. ബി. ഏ. ബിരുദം സമ്പാദിച്ചിട്ടുള്ള ഇദ്ദേഹം സി. ഐ. ഡി മുതൽ പ്രിയതമ വരെ മുപ്പതിൽപരം നീലായുടെ ചിത്രങ്ങളുടെ സഹസംവിധായകനായിരുന്നു. നീലായുടെ ‘ലേഡി ഡോക്ടർ‘ എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്നു. 1956 മുതൽ 1964 വരെ മെരിലാന്റ് സ്റ്റുഡിയോ മാനേജരായിരുന്നു. ഒരു നല്ല ഫുട്ബാൾകളിക്കാരൻ കൂടിയായിരുന്നു ശ്രീ. സുകുമാരൻ നായർ. ശ്രീമതി. കെ. മാധവിക്കുട്ടിയമ്മയാണു് ഭാര്യ. ഇവർക്കു് അഞ്ചുമക്കളുണ്ടു്. ‘നിലയ്ക്കാത്ത ചലനങ്ങൾ’ എന്ന ചിത്രത്തിന്റെ സംവിധായകൻ കൂടിയാണു് ശ്രീ. സുകുമാരൻ നായർ.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജയലക്ഷ്മി രവീന്ദ്രനാഥ്
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 6
Available Web Series : 0
Available Short Movies : 0