GR Rao
1909 മാർച്ചു് 30-നു് ഊട്ടിയിൽ ജനിച്ച റാവു വിദ്യാഭ്യാസാനന്തരം സിനിമാരംഗത്തു പ്രവേശിച്ചു. ബോംബെയിൽ പല നിർമ്മാണക്കമ്പനികളിലുമായി സംവിധാനസഹായിയായി ജോലിചെയ്തു. പ്രസിദ്ധനിർമ്മാതാവും സംവിധായകനുമായ ശ്രീ. വി. ശാന്താറാമിന്റെ സഹായിയായിരുന്നു. മദിരാശിയിൽ മടങ്ങിയെത്തി പല തമിഴു തെലുങ്കുചിത്രങ്ങളും സംവിധാനം ചെയ്തു. ശ്രീ. പി. സുബ്രഹ്മണ്യം നിർമ്മിച്ച ആദ്യചിത്രമായ ആത്മസഖിയാണു് ഇദ്ദേഹം സംവിധാനം ചെയ്ത ആദ്യത്തെ മലയാളചിത്രം. ‘ആശാദീപം’, ‘ആത്മാർപ്പണം’ എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ടു്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് : ജയലക്ഷ്മി രവീന്ദ്രനാഥ്
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 3
Available Web Series : 0
Available Short Movies : 0