East Coast Vijayan
Director
വാസുദേവന്‍ പിള്ളയുടെയും ദേവകിയമ്മയുടെയും മകനായി 1955 ഒക്ടോബറില്‍ കൊല്ലം ജില്ലയിലെ അഞ്ചലില്‍ ഈസ്റ്റ്കോസ്റ്റ് വിജയന് ജനിച്ചു. കെ വി എസ് പിള്ള എന്നാണു് ശരിയായ പേരു്. അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജില്‍ നിന്നു് ഗണിത ശാസ്ത്രത്തില്‍ ബിരുദം നേടി. ഭാഭാ ആറ്റോമിക്ക് റിസര്‍ച്ച് സെന്ററില്‍ ആഡിറ്ററായിരുന്നു. തുടര്‍ന്നു് ദുബായില്‍. ഈസ്റ്റ് കോസ്റ്റ് എന്ന പേരില്‍ കേരളത്തിലും ദുബായിലും കാസറ്റ് ബിസിനസ്സില്‍ ഏര്‍പ്പെട്ടു.
നിനക്കായു്, ആദ്യമായു്, ഓര്‍മ്മയ്ക്കായി തുടങ്ങിയ പ്രശസ്ത ആല്‍ബങ്ങള്‍ ഈസ്റ്റ്കോസ്റ്റ് നിര്‍മ്മിച്ചു് റിലീസ് ചെയ്തവയാണു്. ഇതിലെ ഗാനങ്ങള്‍ രചിച്ചതു് വിജയനാണു്. ഈ ഗാനങ്ങള്‍ പലതും വീഡിയോ ആല്‍ബങ്ങളായി വിജയന് സംവിധാനം ചെയ്തു് പുറത്തിറക്കിയിട്ടുണ്ടു്.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 5
Available Web Series : 0
Available Short Movies : 0