Bharath Gopi
Director
ചിറയിന്കീഴിലാണു് 1937ല്‍ വി ഗോപിനാഥന് നായര്‍ എന്ന ഭരത് ഗോപി ജനിച്ചതു്. തൃശൂര്‍ സ്ക്കൂള് ഒഫ് ഡ്രാമയിലെ ഡയറക്ടറും പ്രശസ്ത നാടകകൃത്തുമായ ജീ ശങ്കരപ്പിള്ളയാണു് ഗോപിയെ നാടകത്തില്‍ കൊണ്ടുവന്നതു്. പ്രസാദ് ലിറ്റില്‍ തിയേറ്റേഴ്സില്‍ പ്രധാന നടനായിരുന്നു.
അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരത്തിലൂടെയാണു് ഗോപി വെള്ളിത്തിരയിലെത്തിയതു്. കൊടിയേറ്റത്തിലെ അഭിനയത്തിനു് ഭരത് അവാര്‍ഡ് കരസ്ഥമാക്കി. നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേമായ വേഷം ചെയ്തിട്ടുണ്ടു്. ഹിന്ദിയില്‍ മണികൗളിന്റെ സാത്ത് സേ ഉത്താന ആദ്മി, ഗോവിന്ദ് നിഹലാനിയുടെ ആഗത് എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ടു്. 1980ല്‍ പക്ഷാഘാതം ബാധിച്ചു് അഭിനയരംഗത്തു നിന്നും വിട്ടുനിന്നു. തുടര്‍ന്നു് സംവിധായകന്റെ വേഷമണിഞ്ഞ ഗോപി ഉത്സവപ്പിറ്റേന്നു്, യമനം, എന്റെ ഹൃദയത്തിന്റെ ഉടമ എന്നീ ചിത്രങ്ങള്‍ സംവിധാന ചെയ്തു. ഭരതന് സംവിധാനം ചെയ്ത പാഥേയം നിര്‍മ്മിച്ചു.
മലയാളത്തിലെ എക്കാലത്തേയും ഏറ്റവും നല്ല നടൻ ആരെന്ന ചോദ്യത്തിനു ഭൂരിഭാഗം ആളുകളും ഗോപിയുടെ പേരായിരിക്കും പറയുക
2008 ജനുവരി 29നു് അന്തരിച്ചു.
യൂണിക്കോഡില്‍ തയ്യാറാക്കിയതു് : മാധവഭദ്രന്‍
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
Available Movies : 4
Available Web Series : 0
Available Short Movies : 0
Relevant Articles